- ലോകത്തിലെ ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളുടെ ലിസ്റ്റ്: ആദ്യ പത്തിൽ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ
- വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സംഘവും നാളെ യുഎസ് സന്ദർശിക്കും
- നീതി, ഓരോരുത്തർക്കും അർഹമായത് നല്കുന്ന പുണ്യം_പാപ്പാ
- അന്താരാഷ്ട്ര സമാധാന ദിനം
- അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ ഇടവകയിൽ ലെയോ പാപ്പ ദിവ്യബലി അര്‍പ്പിക്കും
- ഗാസയിൽ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം.
- ഇന്ന് ലോക അൽഷിമേഴ്സ് ദിനം
- സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
Author: admin
വടക്കൻ ഗാസയിൽ നടന്ന വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു നേരെയും ഇസ്രയേൽ ബോംബാക്രമണമുണ്ടായി. മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബോംബ് വീണ് കെട്ടിടം പൂർണ്ണമായി തകർന്നു. ആശുപത്രി ജീവനക്കാർക്ക് പരുക്കേറ്റു. കമാൽ അദ്‌വാൻ ആശുപത്രി ഹമാസ് സൈനിക താവളമാണെന്നും നിരവധി തീവ്രവാദികൾ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു. എന്നാൽ ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചിട്ടുണ്ട്. മധ്യ ഗാസയിലെ നുസൈറാത്ത് ക്യാംപിലെ രണ്ട് വീടുകൾക്കു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു പ്രദേശിക മാധ്യമപ്രവർത്തകർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു.കഴിഞ്ഞ ചൊവ്വാഴ്ച പകലും രാത്രിയുമായി ഗാസയിലുടനീളം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മുനമ്പം: സുൽത്താൻപേട്ട് ബിഷപ്പ് ഡോ. പീറ്റർ അബീർ സമരപന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിരാഹാര സമരം ഇരുപതാം ദിനത്തിലേക്ക് പ്രവേശിച്ചു. പത്തൊമ്പതാം ദിനത്തിൽ പത്തൊമ്പതു പേർ നിരാഹാരമിരുന്നു..ബിന്ദു കുഞ്ഞപ്പൻ, ആനി ആന്റണി, ഷീല ജോൺസൺ, ആനി തോമസ്,സ്റ്റെല്ലാ വർഗീസ്, മണി ചക്രപാണി, ജാൻസി എഡിസൺ, മിനി അലക്സാണ്ടർ, രേഷ്മ മെൻജോ, ഷാമി ലൈജു,മിനി ജോഷി,ജോഷി ദേവസി, എൽസി രാജു,ഫിലോമിന സേവ്യർ, ഷേർളി മൈക്കിൾ, ജെസ്സി ജോസഫ്, മേഴ്സി നെൽസൺ, മേഴ്സിആന്റണി, ജെസ്സി സജൻ ആയിരുന്നു അവർ. പത്തൊൻപതാം ദിനത്തിൽ നിരാഹാര സമരക്കാർക്ക് ഐക്യദാർഡ്യവുമായി കോട്ടപ്പുറം രൂപതാ മാള പള്ളിപ്പുറം സെന്റ് : ആന്റണീസ് ഇടവക വികാരി ഫാ. മാത്യു ബിനു,കപ്പുച്ചിൻ സഭ വൈദികർ, മുനമ്പം അസോസിയേഷൻ ഭാരവാഹികൾ, , എ. ബി. വി. പി. സംസ്ഥാന ഭാരവാഹികളായ എൻ.സി.എസ്. എഫ്.അഡ്വ. ബേബി പോൾ, ഡോ. തോമസ് കെ, കെ.സി. വൈ. എം സംസ്ഥാന സമിതി ഡയറക്ടർ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര,…
മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വിയോഗത്തിൽ കെ ആർ എൽ സി ബി സി അനുശോചിച്ചു . ബാവായുടെ വിയോഗത്തിൽ കോഴിക്കോട് രൂപതയുടെ പേരിലും കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പേരിലും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കെ ആർ എൽ സി ബി സി പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു .രണ്ടു പതിറ്റാണ്ട് കാലം യാക്കോബ സഭയെ നയിക്കുകയും പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്ത വിശുദ്ധമായ ഒരു വ്യക്തിത്വമാണ് കാതോലിക്കാ ബാവ .എല്ലാവരുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ച വ്യക്തി . സഭയിൽ ഐക്യം ഉണ്ടാകുന്നതിന് പ്രവർത്തിച്ച വ്യക്തി .എല്ലാവരെയും ഉൾക്കൊള്ളുവാനും എല്ലാവരെയും സ്വീകരിക്കുവാനുമുള്ള മനസ്ഥിതിയുമായി മുന്നോട്ടു ഇറങ്ങിയ ആത്മീയ നേതാവ് . കത്തോലിക്ക സഭയുടെ എന്നും വലിയ സ്നേഹബന്ധം ഉണ്ടായിരുന്നു അദ്ദേഹത്തിന് .പല വേദികളിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും സാധിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന…
കൊച്ചി: കാലം ചെയ്ത യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ സംസ്കാരം ശനിയാഴ്ച പുത്തൻകുരിശിൽ നടക്കും. ഇന്ന് രാവിലെ പ്രാർഥനകൾക്ക് ശേഷം സുന്നഹാദോസ് ചേരും. പിന്നീട് പ്രാർഥനകൾക്ക് ശേഷം കോതമംഗലം വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകും. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് വരെ പുത്തൻകുരിശ് പത്രിയാർക്കീസ് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകുന്നേരം മൂന്നിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്താണ് സംസ്കാരം നടത്തുന്നത്. രണ്ടാഴ്ച ദുഖാചരണം നടത്തുമെന്നും വെള്ളി, ശനി ദിവസങ്ങളിൽ സഭയുടെ കീഴിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മുനമ്പം തീരത്തെ ലത്തീന്‍ കത്തോലിക്ക, ഹൈന്ദവ സമൂഹങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് തീറാധാരപ്രകാരം വാങ്ങിയ 404 ഏക്കര്‍ വരുന്ന പുരയിടങ്ങളും ക്രൈസ്തവ ദേവാലയവും മഠവും ഡിസ്‌പെന്‍സറിയുമൊക്കെ അടങ്ങുന്ന ഗ്രാമപ്രദേശത്തെ അശാന്തിയിലാഴ്ത്തിയിരിക്കുന്ന വഖഫ് അവകാശവാദ പ്രശ്‌നം ഏറെ ആപല്‍ക്കരമായ വര്‍ഗീയ വിദ്വേഷപ്രചാരണത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും വഴിതെളിക്കുകയാണ്.
ഭൂമിയിലെ അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിന്റെ (ഐആര്‍ഇഎല്‍) മണവാളക്കുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്ന ശാഖ പുതിയ ആണവ ധാതുഖനന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കന്യാകുമാരിയിലെ തീരദേശവാസികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലായ്മയും പ്രദേശവാസികളോടുള്ള കരുതലില്ലായ്മയും കാരണം മലകളും ജലാശയങ്ങളും കൃഷിഭൂമികളും മറ്റും നശിക്കും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വിടാതെ പിടികൂടും.
അഹമ്മദാബാദ്: രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകതാനഗറില്‍ സ്ഥാപിച്ച പട്ടേലിന്റെ പ്രതിമയില്‍ ആദരവ് അര്‍പ്പിച്ച പ്രധാനമന്ത്രി എകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 മാര്‍ച്ചിങ് സംഘങ്ങള്‍, വിവിധ സേനകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, മാര്‍ച്ചിങ് ബാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഏകതാ ദിവസ് പരേഡ് നരേന്ദ്ര മോദി നിരീക്ഷിച്ചു. ബിഎസ്എഫ്, സിആര്‍പിഎഫ് പുരുഷ-വനിതാ ബൈക്കര്‍മാരുടെ ഡെയര്‍ഡെവിള്‍ ഷോ, ബിഎസ്എഫിന്റെ ഇന്ത്യന്‍ ആയോധന കലകളുടെ പ്രദര്‍ശനം, സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡ് പ്രകടനം, ഇന്ത്യന്‍ വ്യോമസേനയുടെ ‘സൂര്യ കിരണ്‍’ ഫ്‌ലൈപാസ്റ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി.
ബംഗലൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍. അതിന്റെ സ്ഥാപക ഉടമയായിരുന്നു. 1963 ലാണ് നമ്പ്യാര്‍ ബിപിഎല്‍ കമ്പനിക്ക് തുടക്കമിടുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ടിപിജി നമ്പ്യാരുടെ കമ്പനി ആദ്യം തുടങ്ങിയത്. പിന്നീട് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ രംഗത്തെ അതികായരായി മാറി. ബിപിഎൽ. ടിവി, ഫോണ്‍ മേഖലകളിലെ ആധിപത്യം ബിപിഎല്‍ കമ്പനിയെ ഇന്ത്യയിലെ ആദ്യ 10 മുന്‍നിര കമ്പനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു.
ഫാ. സേവ്യര്‍ കുടിയാംശ്ശേരി
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിൽ സ്ഥാനമേറ്റു. ബിഷപ്പുമാര്‍ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തി. തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിച്ചു. തുടർന്ന് ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി മാര്‍ തോമസ് തറയിലിന്റെ നിയമനപത്രം വായിച്ചു. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനും മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരുമായി.സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനും മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരുമായി. ശുശ്രൂഷ ഏറ്റെടുത്ത മെത്രാപ്പോലീത്തായെ സഭ മുഴുവന്റെയും പ്രാർഥനയും ആശംസയും അറിയിച്ചുകൊണ്ട് തിരുക്കർമത്തിൽ സന്നിഹിതരായ മെത്രാന്മാർ അനുമോദിക്കുകയും അദ്ദേഹത്തിന്റെ കൈസ്ലീവാ ചുംബിക്കുകയും ചെയ്തു. തുടർന്ന് ചങ്ങനാശേരി അതിരൂപതയുടെ വൈദിക സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് 18 ഫൊറോനകളിലെയും വികാരിമാർ മെത്രാപ്പോലീത്തയോട് വിധേയത്വം പ്രകടിപ്പിച്ചുകൊണ്ട് കൈസ്ലീവാ ചുംബിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.