പാട്ന:ബി ജെ പി – ജെ ഡി യു സഖ്യസര്‍ക്കാര്‍ ബിഹാറില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
ബി ജെ പി യില്‍ നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിയാകും. സഖ്യത്തില്‍ ഒരു സ്വതന്ത്രന്1 ഉൾപ്പടെ 28 ആളുകളുടെ പിന്തുണയുണ്ട്.കേവലഭൂരിപക്ഷത്തിന് 122 സീറ്റ് മതി . പട്നയിലെ സത്യപ്രതിജ്ഞ ചടങ്ങിന് ജെ ഡി നഡ്ഡയും ചിരാഗ് പസ്വാനും എത്തി.
നിതീഷ് കുമാര്‍ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യസഖ്യത്തിനായി സാധിക്കുന്നത് ചെയ്തെന്നും നിതീഷ് പറഞ്ഞു.എന്നാൽ മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും കുറ്റപ്പെടുത്തി.
എന്നാല്‍ പോകുന്നവര്‍ പോകട്ടെ ഒറ്റക്കെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.ജെ ഡി യു പോകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഇന്ത്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.