ന്യൂഡൽഹി : കത്തോലിക്കാ സഭയുടെ ‘ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി’ അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നു.
ഇന്ന് മുതൽ ഫെബ്രുവരി 4 വരെയാണ് ഈ സന്ദർശനം. ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ, സിബിസിഐ-യുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത് .
ഡൽഹിയിലെ വിദ്യാജ്യോതി കോളേജിൽ സംഘടിപ്പിക്കപ്പെടുന്ന നൈതികതയെയും സാങ്കേതികവിദ്യയെയും അധികരിച്ചുള്ള ഒരു സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ സംസാരിക്കും. ജീവിതാന്ത്യഘട്ടത്തിലെ നൈതികതയും അജപാലന വെല്ലുവിളികളും, സഭയും നിർമ്മിത ബുദ്ധിയും: വെല്ലുവിളികളും അവസരങ്ങളും, ധാർമ്മികതയും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങൾ അദ്ദേഹം വിശകലനം ചെയ്യും. ഫെബ്രുവരി 2-ന് ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ ഭാരതത്തിലെ കത്തോലിക്കമെത്രാൻ സംഘവുമായി കൂടിക്കാഴ്ച നടത്തും