കൊച്ചി: ചിന്നക്കനാൽ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് വിജിലൻസിന് മുമ്പിൽ ഹാജരാകും. മുട്ടം വിജിലൻസ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ് നൽകിയത്.
മാത്യുവിന്റെ ബിനാമി ഇടപാടും നികുതിവെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോത്താനിക്കാട് സ്വദേശികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്കിയ പരാതിയിലാണു നോട്ടീസ്. ആറുകോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയെന്നും ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണു പരാതി. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് ഇതുസംബന്ധിച്ച് മാത്യുവിനെതിരേ ആരോപണമുന്നയിച്ചിരുന്നു.
സി.എം.ആര്.എല്‍. ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരേ മാത്യു ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണു റിസോര്‍ട്ട് വിവാദവുമുയര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2021 മാര്‍ച്ച് 18-ന് ഇടുക്കി, രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 561/2021-ാം നമ്പര്‍ തീ റാധാരപ്രകാരം വസ്തുവിനും റിസോര്‍ട്ടിനും വില 1,92,60,000 രൂപ മാത്രമാണ്.