ഗുവാഹത്തി: ഭാരത്ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസം പൊലീസ് . യാത്രാ റൂട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത് . ഭാരത് ജോഡോ ന്യായ് യാത്രയുടെ ചുമതലക്കാരൻ കെ ബി ബൈജുവിന് എതിരെയാണ് കേസ്.
ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പര്യടനം തുടരുകയാണ് . നിമതി ഘട്ടില്‍ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിച്ചത്. രണ്ട് കിലോമീറ്റര്‍ പദയാത്രയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ബാക്കി യാത്ര കാറിലും ബസിലുമായാണ്. അതിനിടെയാണ് യാത്രയ്ക്കെതിരെ അസമില്‍ വെച്ച് ജോര്‍ഹട്ട് സദര്‍ പൊലീസ് കേസ് അസം: ഭാരത്ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസം പൊലീസ് . യാത്രാ റൂട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത് .
അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലും ചില ആളുകള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡ് സുരക്ഷ നിയമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളും യാത്ര അവഗണിക്കുന്നു എന്ന് എഫ്ഐആറില്‍ പറയുന്നു. യാത്രയെ തടസപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.