ജോർദാൻ:ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് ഇസ്രയേൽ തടസ്സം സൃഷ്ടിക്കുന്നതായി ജോർദാൻ വിദേശമന്ത്രി അയ്മാൻ സഫാദി. ഗാസ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഇസ്രയേലിൻറെ ഈ നടപടി. ഗാസ ജനതയ്ക്കുവേണ്ട അവശ്യവസ്തുക്കളിൽ പത്ത് ശതമാനം മാത്രമാണ് അന്താരാഷ്ട്ര ഇടപെടലുകളിലൂടെ ലഭ്യമാകുന്നുന്നത്.
അതേസമയം വെസ്റ്റ് ബാങ്കിൽനിന്ന് 35 പലസ്തീൻകാരെക്കൂടി ഇസ്രയേൽ ബന്ദികളാക്കിയതായി പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 5800ൽ അധികം പലസ്തീൻകാരെയാണ് ഇസ്രയേൽ ഇതിനോടകം ബന്ദിയാക്കിയിട്ടുള്ളത്.