മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്നും ഓരോ പാര്‍ട്ടിയും ഇത് തിരിച്ചറിഞ്ഞ് നിലപാട് എടുക്കണമെന്നും മുസ്ലിം ലീഗ്. ആരുടേയും വിശ്വാസത്തിനോ ആരാധനയ്ക്കോ ലീഗ് എതിരല്ലെന്നും പക്ഷേ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയാന്‍ കഴിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നേതൃയോഗത്തിനു പിന്നാലെയാണ് ലീഗ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. അയോദ്ധ്യാ വിഷയത്തില്‍ കോണ്‍ഗ്രസ് തീരുമാനം എടുക്കട്ടെയെന്നും മുസ്ലിംലീഗ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ബിജെപി ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനമാക്കി മാറ്റുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാമക്ഷേത്രവിഷയം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് എടുക്കേണ്ട സമത്ത് തന്നെ എടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. അയോദ്ധ്യാ വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.