കോട്ടപ്പുറം: കോട്ടപ്പുറം രൂപത നിയുക്ത ബിഷപ്പ് മോണ്‍. ഡോ.അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ വൈകീട്ട് 3 ന് നടക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാഭിഷേക കര്‍മ്മങ്ങളുടെ മുഖ്യകാര്‍മികനാകും. വരാപ്പുഴ ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യ സഹകാര്‍മ്മികരായിരിക്കും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി പ്രസിഡന്റും കോഴിക്കോട് ബിഷപുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ്രവചനപ്രഘോഷണം നടത്തും.
ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. ആയിരങ്ങള്‍ പങ്കെടുക്കും.
ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന് മുഖ്യാതിഥിയായിരിക്കും. ബെന്നി ബഹനാന് എംപി, ഹൈബി ഈഡന് എംപി, അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ, ഇ.ടി. ടൈസന് മാസ്റ്റര്‍ എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, വൈദിക പ്രതിനിധി ഫാ. ജോഷി കല്ലറക്കല്‍, സന്ന്യസ്ത പ്രതിനിധി സിസ്റ്റര്‍ ജിജി പുല്ലയില്‍, കെആര്‍എല്‍സിസി സെക്രട്ടറി പി.ജെ. തോമസ്, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറല്‍കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശേരി എന്നിവര്‍ പ്രസംഗിക്കും. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മറുപടി പ്രസംഗം നടത്തും.
കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.കെ. ഗീത, കൗണ്‍സിലര്‍മാരായ എല്‍സി പോള്‍, വി.എം ജോണി, ഫ്രാന്‍സിസ് ബേക്കണ്‍, കെഎല്‍സിഎ രൂപത പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍, സിഎസ്എസ് പ്രസിഡന്റ് ജിസ്മോന് ഫ്രാന്‍സിസ്, കെസിവൈഎം പ്രസിഡന്റ് പോള്‍ ജോസ്, കഎല്സിഡബ്യുഎ പ്രസിഡന്റ് റാണി പ്രദീപ് എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. തുടര്‍ന്ന് കലാപരിപാടികളും നടക്കും. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍ അറിയിച്ചു.