ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സോണിയാ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങളില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു.
‘ ഇക്കാര്യത്തില്‍ എന്താണ് എതിര്‍പ്പ്? സോണിയ ജിയില്‍ നിന്നും വളരെ പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായത്. ഒന്നുകില്‍ സോണിയയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘമോ പോകും.’ എന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രതികരണം. രാമ ജന്മഭൂമി ട്രസ്റ്റ് ഏതെങ്കിലും പാര്‍ട്ടിയുടേതല്ല, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതാണെന്നും ദിഗ്വിജയസിംഗ് പറഞ്ഞു .
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രതിനിധി സംഘം നേരിട്ടാണ് ക്ഷണക്കത്തുകള്‍ നല്‍കിയത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യക്ഷന്മാര് എന്നിവര്‍ക്കും ക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ .