ഭോപ്പാൽ: ജിതു പട്വാരി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ .മല്ലികാർജുൻ ഖാർഗെയാണ് അദ്ദേഹത്തെ നിയമിച്ചത് . പിസിസി അധ്യക്ഷൻ കമൽനാഥിനെ മാറ്റിയാണ് പട്വാരിയെ നിയമിച്ചത്. കമൽനാഥിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനം നേരുന്നതായി എഐസിസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉമാങ് സിംഗാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായും ഹേമന്ത് കട്ടാരെയെ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു. റാവു സീറ്റിൽ നിന്നുള്ള എംഎൽഎയായിരുന്ന 49 കാരനായ പട്വാരി മധ്യപ്രദേശ് കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായിരുന്നു.
Trending
- ജൂലൈ 9 തീരദേശ പണിമുടക്ക്
- മധുര അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത
- സിറിയയിലെ ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക സംഘടന
- കേന്ദ്രസർക്കാരിനെ വിമർശിച്ച് ഗഡ്കരി
- ‘അമേരിക്ക പാർട്ടി’: രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
- നിപ: കേന്ദ്ര സംഘം കേരളത്തിൽ എത്തുന്നു
- തീർത്ഥാടനം വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നു- ലിയൊ പതിനാലാമൻ പാപ്പാ
- ടെക്സസിലെ മിന്നൽ പ്രളയം : മരണം 27ആയി, 20 പെൺകുട്ടികളെ കാണാതായി