ന്യൂഡൽഹി: പാര്‍ലമെന്റിലെ ആക്രമണത്തിന് പിന്നില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചത് നരേന്ദ്ര മോദിയുടെ നയങ്ങളാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പേരില്‍ ചിലര്‍ തൊഴില്‍ രഹിതരാണെന്ന് മനസിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.
പുറത്തുവന്ന വിവരമനുസരിച്ച്, ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എൻജിനീയറിംഗ് ബിരുദധാരിയായ മൈസൂര്‍ സ്വദേശി ഡി. മനോരഞ്ജന്‍ (33) ഇപ്പോള്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുകയായിരുന്നു.
ലാത്തൂരില്‍ നിന്നുള്ള അമോല്‍ ഷിന്‍ഡെ (25) ആര്‍മി റിക്രൂട്ട്മെന്റില്‍ പരാജയപ്പെട്ട ആളാണ്. ജിന്‍ഡില്‍ നിന്നുള്ള നീലം ആസാദ് (37) അധ്യാപികജോലി നേടാന്‍ കഴിയാഞ്ഞ വ്യക്തിയാണ്. നാലാമനായ ലക്നോവില്‍ നിന്നുള്ള സാഗര്‍ ശര്‍മ (25) ഇ-റിക്ഷ ഓടിക്കുകയാണ്.