പത്തനംതിട്ട : ശബരിമലയിൽ പതിവുപോലെ ഇന്നും വൻ ഭക്തജനത്തിരക്ക്. പ്രായമായ ഭക്തർക്ക് ദർശനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് .തിങ്ങിഞെരുങ്ങി ദർശനം നടത്താനാവില്ലെന്നാണ് അവർ പറയുന്നത്.ഇന്ന് ഓൺ ലൈൻ ബുക്കിങ്ങ് 89860 പേരാണ്. കഴിഞ്ഞ ദിവസം ദർശനം നടത്തിയത് 66000 പേരാണ്. 80,000 വെർച്വൽ ക്യൂ ബുക്കിങ്ങ് പരിധി നാളെ മുതലായിരിക്കും.
ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി യുഡിഎഫ് സംഘം ചൊവ്വാഴ്ച പമ്പ സന്ദര്‍ശിക്കും. എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും മോന്‍സ് ജോസഫിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക.
ദേവസ്വം ബോര്‍ഡുമായും പോലീസുമായും സംഘം ചര്‍ച്ച നടത്തും. ശബരിമലയില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് യുഡിഎഫ് സംഘം പമ്പയില്‍ എത്തുന്നത്.