അഗർത്തല : ഗ്രോത്രവര്‍ഗത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ എസ്ടി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുരയില്‍ ജനജാതി സുരക്ഷാ മഞ്ചയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25ന് റാലി നടത്തും. പ്രതിപക്ഷത്തിന്റെ നിരന്തരമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റാലി .ആര്‍എസ്എസിന്റെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിക്കുന്ന ജനജാതി സുരക്ഷാ മഞ്ച റാലിക്കുള്ള തയ്യാറെടുപ്പ് നടക്കുകയാണ് .
ഏതെങ്കിലും ഒരു മതത്തിനോ വിഭാഗത്തിനോ തങ്ങള്‍ എതിരല്ലഎന്നും എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ച ശേഷം ഇരട്ടി ഗുണങ്ങള്‍ നേടുകയാണെന്നും ഇവർ ആരോപിക്കുന്നു.. അതിനാല്‍ ഡിസംബര്‍ 25ന് ഒരു റാലി സംഘടിപ്പിക്കുകയാണ്. ക്രിസ്തുമതം സ്വീകരിച്ച ഗോത്രവിഭാഗത്തിലുള്ളവരെ എസ്ടി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.- സംഘടനയിലെ അംഗമായ മിലന് റാണി ജാമാതിയ പറഞ്ഞു .
ഇത്തരം ഒരു ആവശ്യം ആദ്യം ഉയര്‍ന്നുവന്നത് 1966- 67 കാലഘട്ടത്തില്‍ എംപി കാര്‍ത്തിക് ഒരാംഗിന്റെ നേതൃത്വത്തിലാണെന്നും പിന്നീട് 1970കളില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശയും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.
വിവിധ ജില്ലകളിലായി റാലി സംഘടിപ്പിക്കാനാണ് മഞ്ചയുടെ തീരുമാനം. രാജ്യത്തുടനീളം 14 റാലികള്‍ നടന്നു കഴിഞ്ഞു. ഇനിയും കൂടുതല്‍ റാലികള്‍ സംഘടിപ്പിക്കും. ചലോ ദില്ലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അതില്‍ അഞ്ചുലക്ഷത്തോളം പേര് പങ്കെടുക്കുമെന്നും ഇന്ത്യന്‍ രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും മഞ്ച അംഗങ്ങള്‍ വ്യക്തമാക്കുന്നു .
മണിപ്പൂരിന് ശേഷം ത്രിപുരയിലേക്കും കലാപത്തിന് കോപ്പുകൂട്ടുകയാണെന്നു കോൺഗ്രസ്സും സിപിഎമ്മും ആരോപിക്കുന്നു .