ന്യൂഡല്‍ഹി:കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും സെപ്റ്റംബര്‍ 2024 ഓടെ തെരഞ്ഞെടുപ്പ് വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചു. ജമ്മുകാശ്മീരിനെ രണ്ടായി വിഭജിച്ച നടപടി നിയമവിരുദ്ധമാണെന്നും അനുച്ഛേദം 370 ശാശ്വത സ്വഭാവമുള്ളതാണെന്നു ചൂണ്ടിക്കാട്ടി നല്കിയ പൊതുതാല്പര്യ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. 370 പ്രകാരമുള്ള പ്രത്യേക സാഹചര്യങ്ങള്‍ നിലവിലുണ്ടോ എന്ന ഇന്ത്യന്‍ രാഷ്ട്രീപതിയുടെ തീരുമാനത്തിനെതിരെ തീരുമാനമെടുക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന് സുപ്രീം കോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെച്ചു. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും കശ്മീരിനും ബാധകമാണെന്നും കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്ക്കാകമായി ഏർപ്പെടുത്തിയ സംവിധാനമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ മൂന്നൂ വിധികള്‍. ജസ്റ്റിസ് സഞ്ജീവ് ഖന്ന രണ്ടു വിധികളോട് യോജിച്ചു. ജസ്റ്റിസ് കൗള്‍ ഒരു വിധിയോടും യോജിച്ചു. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടുന്നില്ല. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധി എഴുതി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് രണ്ട് പേര്. വിധി കേന്ദ്ര സര്‍ക്കാരിനേ നിര്‍ണായകം. എല്ലാ തീരുമാനങ്ങളും എതിര്‍ക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.
മൂന്നൂ വിധിന്യായങ്ങളാണ് ഉള്ളതെന്ന് മൂന്നും യോജിച്ച വിധികളാണെന്നും ചീഫ് ജെസ്റ്റിസ് ആദ്യമെ വ്യക്തമാക്കി.