തിരുവനന്തപുരം :ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ആദ്യ ഫുൾഡിസ്ക് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു . ആദിത്യ എൽ-1 ചിത്രങ്ങൾ പകർത്തിയത് പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്കോപ് (എസ്യുഐടി) ഉപയോഗിച്ചാണ്.
ചിത്രങ്ങൾ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. പങ്കുവച്ച ചിത്രങ്ങളിൽ സൺ സ്പോട്ട്, പ്ലാഗ്, ക്വയറ്റ് സൺ തുടങ്ങിയ ഭാഗങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ പകർത്തിയ ചിത്രങ്ങൾ സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും ക്രോമോസ്ഫിയറിന്റേയും വിശദ വിവരങ്ങളറിയാൻ സഹായിക്കും .ശ്രീഹരിക്കോട്ടയില്‍ നിന്ന് സെപതംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ-1 വിക്ഷേപിച്ചത്.
സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയായിരുന്നു ലക്ഷ്യം. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകൾ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.