ഹൈദരാബാദ്: ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിര്‍ത്തി രേവന്ത് റെഡ്ഢി തെലുങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശദ്ദം പ്രസാദ് കുമാർ സ്പീക്കറായി ചുമതലയേല്‍ക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
. ഉത്തം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു, പൊന്നം പ്രഭാകര്‍, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദര്‍ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വര്‍ റാവു, കൊണ്ട സുരേഖ, ഝുപള്ളി കൃഷ്ണ റാവു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
Trending
- പാപ്പയ്ക്കു തുർക്കി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഉജ്ജ്വല സ്വീകരണം
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്‍സ്റ്റൈന്‍
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്‍ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള്‍ പണിയാം
- ജലഹൃദയം തൊട്ട പെണ്‍കുട്ടി

