കൊച്ചി :ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ മുൻകൈയിൽ KSRTC യുമായി സഹകരിച്ച് തുടക്കംകുറിച്ച എറണാകുളംജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി ഓടി തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു.
ചേന്ദമംഗലം പഞ്ചായത്തിലേയും , മറ്റു പഞ്ചായത്തിലേയും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കന്നുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പദ്ധതി ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് .
ഇതിനകം കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ബസ് സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഇതിനകം ഗ്രാമവണ്ടി സര്‍വീസ് മികച്ച രീതിയില്‍ പ്രയോജനപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഗ്രാമവണ്ടി പദ്ധതിക്ക് 2022 ജൂലൈ മാസത്തിലാണ് തുടക്കമായത്. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്തത്. നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും.
ഗ്രാമവണ്ടിക്ക് ജനങ്ങൾ നൽകുന്ന പിന്തുണയിൽ അഭിമാനമുണ്ടെന്ന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് വി ഉണ്ണി പറഞ്ഞു .