ന്യൂഡല്‍ഹി: ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും.’ -രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി, ‘പ്രജാലു തെലങ്കാന’ യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നല്കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Trending
- മൊസാംബിക്കിൽ കന്യാസ്ത്രി മഠത്തിൽ ആക്രമണം
- മെക്സിക്കോയിൽ ആദ്യ വനിതാ രൂപത ചാൻസലർ
- പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയാഗോ ജോട്ടക്ക് ദാരുണാന്ത്യം
- കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം വാർഷിക പൊതുയോഗം
- ത്രില്ലര്‍ ചിത്രവുമായി വിനീത് ശ്രീനിവാസൻ
- ഹിമാചൽ പ്രദേശിൽ കനത്ത മഴ; 37 മരണം
- നിപ സ്ഥിരീകരിച്ചു ;പാലക്കാട് ജാഗ്രത
- ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; പ്രതിഷേധത്തിന് പ്രതിപക്ഷം