ടെല്‍ അവീവ്:വീണ്ടും ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം . ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച് ഹമാസ് മിസൈൽ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം . കുട്ടികൾ അടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഏഴു ദിവസത്തെ വെടിനിർത്തലിൽ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്.ഇസ്രയേലി ജയിലുകളിൽ തടവിലായിരുന്ന 240 പലസ്തീനികളും സ്വതന്ത്രരായി.
വെടിനിർത്തൽ നീട്ടാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെ ആണ് അപ്രതീക്ഷിതമായി ഇസ്രയേൽ ഇന്ന് രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്. സമാധാനക്കരാർ ലംഘിച്ച ഹമാസ് ഇസ്രയേലി നഗരങ്ങൾ ലക്ഷ്യമാക്കി മിസൈൽ തൊടുത്തു എന്നാണ് ഇസ്രയേലിന്റെ ആരോപണം. ബന്ദികളായ എല്ലാ സ്ത്രീകളെയും മോചിപ്പിക്കുമെന്ന വാക്കും ഹമാസ് പാലിച്ചില്ലെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി. വെടിനിർത്തൽ അവസാനിച്ച പ്രാദേശിക സമയം രാവിലെ ഏഴു മുതൽതന്നെ ഗാസയിൽ കനത്ത ആക്രമണം ഇസ്രയേൽ തുടങ്ങുകയായിരുന്നു. സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ഇസ്രയേൽ ചെയ്യണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.
Trending
- വാർഷികവും ഓണം സെലിബ്രേഷനും നടത്തി
- ദ്വിദിന നേതൃ പരിശീലന ക്യാമ്പ്
- സുഡാനിൽ മണ്ണിടിച്ചിലിൽ 1000 അധികം പേർ മരിച്ചു
- ലഹരിവിരുദ്ധ സന്ദേശവുമായി വൈദികരുടെ സൗഹൃദ ക്രിക്കറ്റ് മത്സരം
- നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല !
- സിപിഐഎം വര്‍ഗീയവാദികള്‍ക്കൊപ്പമില്ല: എം വി ഗോവിന്ദന്
- തിരൂരില്‍ സ്കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍
- ഒക്ടോബർ മാസത്തേക്കുള്ള പാപ്പായുടെ പരിപാടികൾ പ്രസിദ്ധീകരിച്ചു