തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട. നടിയും സംഗീതജ്ഞയും നർത്തകിയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. നടിയും നർത്തകിയുമായ താര കല്യാൺ മകളാണ്.
1951ല്‍ ഓള് ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ തുടക്കം. മലയാളത്തിനു പുറമെ നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. താരാ കല്യാണ്‍ ഉൾപ്പെടെ മൂന്നു മക്കളുണ്ട്.
Trending
- തിരുഹൃദയത്തെ കുറിച്ചുള്ള ഫ്രഞ്ച് സിനിമ; ബോക്സ് ഓഫീസ് ഹിറ്റ്
- വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം പ്രാർത്ഥനാ മുറി: യാഥാർഥ്യം വെളിപ്പെടുത്തി ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
- ‘മോന്തായി’ കേരളത്തിലേക്കും: പത്തു ജില്ലകളിൽ അലേർട്ട്
- ഇന്നും തീവ്രമഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റി വനിതാ സെമിനാർ
- ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
- കത്വയിൽ മതപ്രഭാഷകർക്ക് നേരെ ആക്രമണം:എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
- ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ 94-ാംസ്മരണാഘോഷങ്ങൾക്ക് തുടക്കം

