ഗാസ സിറ്റി: വെടിനിർത്തലിന്റെ അഞ്ചാം ദിവസം 30 പലസ്തീൻ തടവുകാരെ വിട്ടയച്ചതായി ഇസ്രയേൽ. ഹമാസ് മോചിപ്പിച്ച 12 ബന്ദികൾ ഇസ്രയേലിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചത്. മോചിതരായ തടവുകാരെ റഫ അതിർത്തിയിൽ വച്ച് കൈമാറി.
അതേസമയം, ഹമാസും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്ന് 12 ബന്ദികളെ റെഡ്ക്രോസിന് കൈമാറുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ എഎഫ്പി ജേര്‍ണലിസ്റ്റ് പറഞ്ഞു.
മോചനം ലഭിച്ചവരെല്ലാം വനിതകളാണ്. മാസ്ക് ധരിച്ച ഹമാസ് തീവ്രവാദികളും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്നാണ് റഫാ അതിര്‍ത്തിയില്‍ വച്ച് ഇവരെ റെഡ്ക്രോസ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്നും എഎഫ്പി ജേര്‍ണലിസ്റ്റ് പറഞ്ഞു.