ഉത്തരകാശി:ഉത്തരകാശിയിലെ സിൽക്യാരയിലെ തകർന്ന തുരങ്കത്തിനുള്ളിൽ രണ്ടാഴ്ചയോളമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ പുരോഗതി. ഞായറാഴ്ച 19.2 മീറ്റർ വെർട്ടിക്കൽഡ്രില്ലിങ് ന ടത്തിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു. തകർന്ന തുരങ്കത്തിൽ നിന്ന് ലംബമായ പാത സൃഷ്ടിക്കുന്നതിനുള്ള ഡ്രില്ലിംഗാണ് ഞായറാഴ്ച ആരംഭിച്ചത്
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികൾക്ക് ഒൻപത് മീറ്റർ അകലെ തിരശ്ചീന ഡ്രില്ലിംഗ് നടത്തുന്ന ഒരു ഓഗർ യന്ത്രം തകരാറിലായിരുന്നു. ശനിയാഴ്ച രക്ഷാപ്രവർത്തനത്തിനിടെ ഓഗർ മെഷീന്റെ ബ്ലേഡുകൾ കട്ടിയുള്ള ലോഹവസ്തുക്കളില്‍ കുടുങ്ങുകയും ഡ്രില്ലിംഗ് നിർത്തിവെക്കേണ്ടി വന്നിരുന്നു.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താൻ രക്ഷാപ്രവർത്തകർ തുരങ്കത്തിന്റെ മല മുകളിൽ നിന്ന് 86 മീറ്റർ താഴേക്ക് തുരക്കണം. വെർട്ടിക്കൽ ഡ്രില്ലിംഗ് ഇതുവരെ 19.2 മീറ്ററായി ഉയർന്നതായി എൻഎച്ച്ഐഡിസിഎൽ എംഡി മഹമൂദ് അഹമ്മദ് ഞായറാഴ്ച വൈകുന്നേരം സിൽക്യാരയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒഡിഷയിലെ ഹരികുണ്ഡില്‍ നിന്നുമെത്തിച്ച ആഗര്‍ ഡ്രില്ലിങ് മെഷീനുകളുടെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം നവംബര്‍ 24നായിരുന്നു ആരംഭിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും രക്ഷാപ്രവർത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.
തുരങ്കത്തില്‍ കുടുങ്ങിയ ഓഗര്‍ മെഷിന്റെ ഭാഗങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്ളാസ്മയും ലേസര്‍ കട്ടറുകളും ഉപയോഗിച്ച് നീക്കാനാണ് ശ്രമമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ നീരജ് ഖൈര്‍വാള്‍ പറഞ്ഞിരുന്നു.
Trending
- വഖഫ് ഭേദഗതി നിയമം: സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
- ഇന്ത്യൻ എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പ്രൈസ്
- സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ
- ദേശീയപാതയില്‍ കൂടുതല്‍ ഇടങ്ങളില്‍ വിള്ളല്‍; അന്വേഷണത്തിന് വിദഗ്ധ സമിതി
- ഗുരുവിനെയും അയ്യങ്കാളിയെയും മതേതരരാക്കാന്‍ ശ്രമിക്കുന്നു_ എന്‍ ആര് മധു
- ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യത!
- കരുതലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ പദ്ധതി
- സംഗീതം പോലെയുള്ള അനുഭൂതി വായനയിലൂടെ ലഭിക്കുന്നു-പ്രൊഫ. എം.കെ .സാനു