എറണാകുളം വടക്കൻ പറവൂരിലെ കുറുമ്പത്തുരുത്ത് എന്ന തീരഗ്രാമത്തിൽ പ്രകാശംപരത്തിയ പെൺകുഞ്ഞ് . നാടിന് പ്രിയങ്കരിയായിരുന്ന ആൻ റിഫ്ത.ഇന്നലെ കുസാറ്റിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻപൊലിഞ്ഞ കൊച്ചു കലാകാരി .അവളുടെ ഓർമ്മകളിൽ തകർന്നിരിക്കുകയാണ് ഈ ഗ്രാമം .
ചവിട്ടുനാടക രംഗത്തേക്ക് മാലാഖയായാണ് ആൻ റിഫ്ത അരങ്ങേറിയത്. പിന്നീട് നൂറോളം വേദികളിൽ വേഷമിട്ടു . പഠനത്തിലും കലാരംഗത്തും മികവ് പുലർത്തിയിരുന്ന ആൻ റിഫ്ത ചവിട്ടു നാടക വേദികളിൽ സജീവമായിരുന്നു. ചവിട്ടുനാടകമെന്ന കലാരൂപത്തിനായി ജീവിതമുഴിഞ്ഞുവച്ച അതുല്യനായ ജോർജ്ജ്കുട്ടി ആശാന്റെ പേരക്കുട്ടിയും പിൽക്കാലത്ത് ചവിട്ടുനാടക രംഗത്തെ ആശാനായി ഉയർന്നുവന്ന റോയ് ജോർജ്ജുകുട്ടി ആശാന്റെ മകളുമാണ് ആൻ റിഫ്ത്ത . അമ്മ സിന്ധു ഇറ്റലിയിൽ ജോലി ചെയ്യുകയാണ്.പിതാവ് റോയിയുടെ നാടകങ്ങളിൽ ചേട്ടൻ റിതുലിനോടൊപ്പം രാജകുമാരിയായി വേദികളിൽ റിഫ്റ്റ നിറഞ്ഞു നിന്നു… രാജകുമാരിയായി ആയിരുന്നു അവസാനം അഭിനയിച്ചത്. സെന്റ് വാലന്റൈൻ എന്ന നാടകമായിരുന്നു അത്. പത്തിലും പ്ലസ് ടുവിലും ഉയർന്ന മാർക്ക് നേടിയായിരുന്നു ആൻ റിഫ്തയുടെ വിജയം.അപകടം നടക്കുന്നതിന് തൊട്ടുമുമ്പും ആൻ റിഫ്ത വീട്ടിലേക്ക് വിളിച്ച് സഹോദരനോടു സംസാരിച്ചിരുന്നു. വലിയൊരു സംഗീത പരിപാടി നടക്കാൻ പോകുകയാണെന്ന് പറഞ്ഞ ആൻ അതിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷവും പങ്കുവച്ചിരുന്നു. പിന്നീട് കുറേ നേരം കഴിഞ്ഞും വിളിക്കാതായതോടെ സഹോദരൻ അങ്ങോട്ട് വിളിക്കുകയായിരുന്നു. ആൻ റിഫ്തയുടെ സുഹൃത്തുക്കളാണ് ഫോണെടുത്തത്. ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് ആൻ റിഫ്തയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെന്നാണ് അവർ പറഞ്ഞത്. തുടർന്ന് സഹോദരനും ബന്ധുക്കളും കളമശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.ആൻ റിഫ്തയുടെ സംസ്കാരം വടക്കൻ പറവൂർ കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് ദേവാലയത്തിൽ ചൊവ്വാഴ്ച നടക്കും. കുസാറ്റ് കാമ്പസിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. ഇറ്റലിയിലുള്ള മാതാവ് സിന്ധു ചൊവ്വാഴ്ച എത്തിയ ശേഷമാണ് സംസ്കാരം .
Trending
ആൻ റിഫ്തയുടെ ഓർമ്മയിലുരുകി ഒരു ഗ്രാമം
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2025 ThemeSphere. Designed by ThemeSphere.