കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന ജനജാഗരം – ജന ബോധന പരിപാടിയുടെ സമാപന സമ്മേളനം ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് .
രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ നടന്ന സമ്മേളനത്തിൽ രൂപതയിലെ വിവിധ സംഘടനകളിൽ നിന്നും ഇടവകകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. കൊച്ചിരൂപത പ്രസിഡൻറ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു.
സമുദായ ചരിത്രത്തെ സംബന്ധിച്ച് KRLCC ഡ്പ്യൂട്ടി ജനറൽ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, കൊച്ചിയുടെ വളർച്ചയിൽ രൂപതയുടെ സംഭാവനകളെക്കുറിച്ച് റവ.ഡോ. ജോണി സേവ്യർ പുതുക്കാട്ട്, സമകാലിക വിഷയങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ടി.എ. ഡാൽഫിൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ കൊച്ചിൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ കടെപ്പറമ്പിൽ മോഡറേറ്ററായി.
സമാപന സമ്മേളനം
സമാപന സമ്മേളനത്തിൽ കെ.ആർ.എൽ.സി.സി. അൽമായ കമ്മീഷൻ അസി.സെക്രട്ടറിയും കെ.എൽ.സി.എ. സംസ്ഥാന പ്രസിഡൻ്റുമായ അഡ്വ.ഷെറി ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൊച്ചി രൂപത വികാരി ജനറൽ മോൺ.ഷൈജു പരിയാത്തുശ്ശേരി, കെ.ആർ.എൽ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ, കൊച്ചി രൂപത അൽമായ കമ്മീഷൻ ഡയറക്ടർ റവ.ഫാ. ആൻ്റണി കുഴിവേലിൽ, KLM ഡയറക്ടർ ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടി.എക്സ്. ജോസി, ഫാ. ബെന്നി തൊപ്പിപറമ്പിൽ, KLCWA സംസ്ഥന സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, KCYM രൂപത പ്രസിഡൻറ് യേശുദാസ് വിപിൻ, KLCA സംസ്ഥാന വൈസ് പ്രസിഡൻ്റ് സാബു കാനക്കപ്പള്ളി, WIDS പ്രസിഡൻ്റ് മോളി മൈക്കിൾ, KLM പ്രസിഡൻ്റ് ആൽബി ഗൊൻസാൽവസ്, കൊച്ചി രൂപത കുടുംബ യൂണിറ്റ് കൺവീനർ പോൾ ബെന്നി, കർമ്മിലി സ്റ്റീഫൻ, പി.ടി. മാനുവൽ, പീറ്റർ പി. ജോർജ്ജ്,ജെയ്ജിൻ ജോയി , ഡാനിയ ആൻ്റെ ണി എന്നിവർ പ്രസംഗിച്ചു.