ഗസ്സ സിറ്റി: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിര്‍ത്തലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ബന്ദികളെ കൈമാറും.
വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായുള്ള യുദ്ധത്തടവുകാരുടെ മോചനം സംബന്ധിച്ച അനിശ്ചിതത്വമാണ് വെടിനിര്‍ത്തല്‍ നിലവില്‍വരുന്നതിന് താമസമുണ്ടാക്കിയത് .
വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നതോടെ ഇന്നലെയും വിവിധതലങ്ങളില്‍ ചര്‍ച്ചകൾ നടന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ ഇസ്റായേലിലും വെസ്റ്റ് ബാങ്കിലും സന്ദര്‍ശിച്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. സ്പെയിന്, ബെല്‍ജിയം പ്രധാനമന്ത്രിമാരും ഇസ്റായേൽ , ഫലസ്തീന് അധികൃതരുമായി സംസാരിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സഊദി, ഖത്തര്‍ പ്രഥിനിധികളുമായി വെടിനിര്‍ത്തല്‍ വിഷയം ചര്‍ച്ചചെയ്തു.