കോഴിക്കോട് :മോദിയുടെ ഗുജറാത്തില്‍ നടന്നതു പോലെ വംശീയ ഉന്മൂലനം തന്നെയാണ് ഇന്ന് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വംശീയവാദിയായ നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റം വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കെപിസിസി ആഹ്വാനം ചെയ്ത പലസ്തീന് ഐക്യദാര്‍ഢ്യ മഹാറാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കെ.സുധാകരന്.
ഗുജറാത്തിലെ മുസ്ലിങ്ങളുടെ കടകളും വീടുകളും കൊള്ളയടിച്ചു. അമ്മമാരുടെ മുമ്പില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നു. ഭര്‍ത്താവിന്റെ മുമ്പില്‍ വച്ച് ഭാര്യയെ മാനഭംഗപ്പെടുത്തിയതും വംശീയവാദികളാണ്. ഗുജറാത്ത് എന്ന സംസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ വംശീയ ഉന്മൂലന പരമ്പര വിദേശകാര്യ നയങ്ങളിലും മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പലസ്തീനൊപ്പം നില്‍ക്കേണ്ടത് മതേതര ശക്തികളുടെ കടമയാണ്. കെ. സുധാകരന് കൂട്ടിചേര്‍ത്തൂ.
Trending
- ഗോൾഡൻ മെഡോസിന് ശിലാസ്ഥാപനം നടത്തി
- മൊസാംബിക്കിൽ കന്യാസ്ത്രി മഠത്തിൽ ആക്രമണം
- മെക്സിക്കോയിൽ ആദ്യ വനിതാ രൂപത ചാൻസലർ
- പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയാഗോ ജോട്ടക്ക് ദാരുണാന്ത്യം
- കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം വാർഷിക പൊതുയോഗം
- ത്രില്ലര്‍ ചിത്രവുമായി വിനീത് ശ്രീനിവാസൻ
- ഹിമാചൽ പ്രദേശിൽ കനത്ത മഴ; 37 മരണം
- നിപ സ്ഥിരീകരിച്ചു ;പാലക്കാട് ജാഗ്രത