ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഡി എം കെ. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികള്‍ക്ക് പൂർണ്ണ പിന്തുണ നല്കാന് തെലങ്കാനയിലെ എല്ലാം ഡി എം കെ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നതായി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.തെലങ്കാനയിൽ, കെ ചന്ദ്രശേഖർ റാവു (കെ സി ആർ) നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയും കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഡി എം കെ തമിഴ്നാട്ടില്‍ വലിയ സ്വാധീന ശക്തിയല്ലെങ്കിലും ഹൈദരബാദില്‍ ഉള്‍പ്പെടെ നിരവധി തമിഴ് വംശജരുണ്ട്. ഇവർക്കിടയില്‍ ഡി എം കെ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. ചെറുതെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഈ പിന്തുണ കോണ്‍ഗ്രസിന് നിർണ്ണായകമായി മാറും.
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല