കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം; കുട്ടികളടക്കം 9 മരണം, 28 പേർക്ക് പരിക്ക്
ഉക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു
ഈസ്റ്റർ കൂട്ടക്കൊല: സുരക്ഷാ വീഴ്ചയിൽ മുൻ പോലീസ് മേധാവിക്കും പ്രതിരോധ ഉദ്യോഗസ്ഥനും വധശിക്ഷ
പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പ്രതികൾ പരാജയപ്പെട്ടെന്നും, അവരുടെ അനാസ്ഥയാണ് വൻ മനുഷ്യനാശത്തിന് വഴിവെച്ചതെന്നും കോടതി നിരീക്ഷിച്ചു.
അമേരിക്കയിലെ സ്വാതന്ത്ര്യവും ജനവൈവിധ്യവുമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ
അമേരിക്കയെക്കുറിച്ച് താൻ ഏറ്റവും വിലമതിക്കുന്നത് അവിടെയുള്ള സ്വാതന്ത്ര്യബോധവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ സ്വാഗതം ചെയ്യുന്ന ജനവൈവിധ്യത്തിന്റെ സംസ്കാരവുമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.
മെഡ്ജുഗോറിയിൽ മാതാവിന്റെ തിരുസ്വരൂപങ്ങൾ തകർത്തു
ലോകപ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ബോസ്നിയ & ഹെർസെഗോവിനയിലെ മെഡ്ജുഗോറിയിൽ വിശുദ്ധ മാതാവിന്റെ തിരുസ്വരൂപങ്ങൾക്കും ആരാധനാസ്ഥലങ്ങൾക്കും നേരെ അജ്ഞാതരുടെ ആക്രമണം.
ഇറാനിൽ പേർഷ്യൻ ക്രൈസ്തവ ടിവി ചാനലുകൾക്ക് വിലക്ക്; വിശ്വാസസ്വാതന്ത്ര്യത്തിന് വീണ്ടും തിരിച്ചടി
പേർഷ്യൻ ഭാഷയിൽ പ്രവർത്തിക്കുന്ന നിരവധി ക്രൈസ്തവ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളെ നിരോധിത വിഭാഗത്തിൽ ഉൾപ്പെടുത്തി ഇറാൻ സർക്കാർ നടപടികൾ ശക്തമാക്കിയതായി റിപ്പോർട്ടുകൾ.
കുട്ടികൾക്കായി ‘ബൈബിൾ ഇൻ എ ഇയർ: ഫാമിലി എഡിഷൻ’ പോഡ്കാസ്റ്റ് 2027-ൽ
കുടുംബങ്ങളിലെ കുട്ടികളെ ദൈവവചനവുമായി കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രശസ്തമായ ‘ദ ബൈബിൾ ഇൻ എ ഇയർ’ പദ്ധതിയുടെ പുതിയ പതിപ്പായ ‘ബൈബിൾ ഇൻ എ ഇയർ: ഫാമിലി എഡിഷൻ’ 2027
നീതിക്കും സ്നേഹത്തിനുമുള്ള ദാഹം യുവജനങ്ങളുടെ ശക്തി: ലിയോ പതിനാലാമൻ പാപ്പാ
നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള ദാഹമാണ് യുവജനങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും ആ ദാഹം ക്രിസ്തുവിൽ നിറവേറുന്നതാണെന്നും ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു.
ഗാസാ ദേവാലയാക്രമണത്തിന്റെ ഒന്നാം വാർഷികം; കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രത്യേക ദിവ്യബലിയും പ്രാർഥനയും
ഗാസാ മുനമ്പിലെ തിരുക്കുടുംബ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർഥിച്ചും പ്രത്യേക ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും സംഘടിപ്പിക്കുമെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി അറിയിച്ചു.
ലോകകപ്പ് സെമിഫൈനലിൽ ശ്രദ്ധനേടി റഫറിയുടെ വിസിലിലെ കുരിശുരൂപം; വിശ്വാസസാക്ഷ്യമെന്ന് സമൂഹമാധ്യമങ്ങൾ
സ്പെയിനും ഫ്രാൻസും തമ്മിൽ നടന്ന ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ റഫറി ഉപയോഗിച്ച വിസിലിൽ ഘടിപ്പിച്ചിരുന്ന ചെറിയ വെള്ളി കുരിശുരൂപം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
പാകിസ്ഥാനിൽ ക്രൈസ്തവകുടുംബം ആക്രമണഭീഷണിയിൽനിന്ന് രക്ഷപ്പെട്ടു
പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ബാൽദിയ നഗരത്തിൽ മതനിന്ദാ ആരോപണത്തെ തുടർന്ന് ആക്രമണഭീഷണി നേരിട്ട ക്രൈസ്തവകുടുംബം മുസ്ലിം മതനേതാക്കളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടതായി പ്രാദേശിക കത്തോലിക്കാസഭ അറിയിച്ചു.
