മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
മുംബൈ: മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ. മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറണ്ടി, പ്രതിപക്ഷ നേതാവ് അമർ ബൗരി, സ്പീക്കർ രവീന്ദ്രനാഥ് മഹാതോ, ജെഎംഎം നേതാവ് കൽപ്പന സോറൻ, മുഖ്യമന്ത്രിയുടെ സഹോദരൻ ബസന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി, മുൻ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവർക്ക് ഇന്ന് നിർണായകമാണ്. 4136 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1,00,186
ചരിത്രം കുറിച്ച് ഐഎസ്ആർഒ: ജിസാറ്റ് 20 വിക്ഷേപണം വിജയം
ന്യൂഡൽഹി: ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപണം വിജയിച്ചു . ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ൽ ചൊവ്വാഴ്ച പുലർച്ചെ 12.01 ഓടെയായിരുന്നു വിക്ഷേപണം. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.ഐഎസ്ആര്ഒ നിര്മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്ഒയുടെ ഏറ്റവും ശക്തിയേറിയ
മണിപ്പൂരില് ‘കൈപൊള്ളി’ ബിജെപി
ഇംഫാൽ: മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്ക്ക് 12 നാണ് യോഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള് റദ്ദാക്കിയാണ് അമിത് ഷാ ഡല്ഹിയിലേക്ക് മടങ്ങിയത്. മണിപ്പൂരില് എൻഡിഎ സര്ക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സഖ്യം വിട്ടു. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് “അഗാധമായ ഉത്കണ്ഠ” പ്രകടിപ്പിച്ചു കൊണ്ടാണ് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപി നേതൃത്വത്തിലുള്ള
ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈല് വിജയകരം
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈല് വിജയകരം. ഒഡീഷ തീരത്തെ ഡോ എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് ഡിആര്ഡിഒ പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ കെല്പ്പുളളതാണ് ഇന്ത്യയുടെ മിസൈല്. ഹൈദരാബാദിലെ ഡോ.എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികളും മറ്റ് ഡിആർഡിഒ ലബോറട്ടറികളും വ്യവസായ പങ്കാളികളും ചേർന്നാണ് മിസൈൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഡിആർഡിഒയിലെയും സായുധ സേനയിലെയും മുതിർന്ന ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഉയർന്ന കൃത്യതയയും ആഘാതവും മിസൈല് കാഴ്ചവെച്ചതായി ഉദ്യോഗസ്ഥര്
ഡല്ഹിയില് പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയില്,107 വിമാനങ്ങള് വൈകി
ന്യൂഡല്ഹി: ഡല്ഹിയില് വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില് തുടരുകയാണ് . ഇന്ന് രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. ഡല്ഹിയില് പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയിലാണ്. ഇതുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാഴ്ചാപരിധി രാവിലെ 800 മീറ്ററായി കുറഞ്ഞു. ഇതേത്തുടര്ന്ന് 107 വിമാനങ്ങ ളാണ് വൈകിയത് . മൂന്നു വിമാനങ്ങള് റദ്ദാക്കിയതായി അധികൃതര് അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്ട്ടുകള് പ്രകാരം ഡല്ഹിയിലെ പല കേന്ദ്രങ്ങളിലും വായു
മണിപ്പൂരില് സംഘര്ഷം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടിന് നേരെ ആക്രമണം
ഇംഫാല്: തുടർച്ചയായി സംഘര്ഷം പുകയുന്ന മണിപ്പൂരില് മുഖ്യമന്ത്രി ബിരേന് സിങ്ങിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര് അതിക്രമിച്ച് കയറാന് ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന് സുരക്ഷാ സേനയ്ക്ക് കണ്ണീര് വാതക ഷെല്ലുകള് പ്രയോഗിക്കേണ്ടി വന്നു. സംഘര്ഷം രൂക്ഷമായ സാഹചര്യത്തില് ഇംഫാല് വെസ്റ്റിലും ഇംഫാല് ഈസ്റ്റിലും കര്ഫ്യൂ ഏര്പ്പെടുത്തി. ഏഴ് ജില്ലകളില് ഇന്റര്നെറ്റ് സേവനം താല്ക്കാലികമായി നിര്ത്തിവെച്ചു.പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള് തകര്ത്തു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില് എത്തണമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല്ഗാന്ധി ആവശ്യപ്പെട്ടു. കാണാതായ ആറുപേരുടെ മൃതദേഹങ്ങള് നദിയില് കണ്ടെത്തിയതിന് പിന്നാലെയാണ്
യുപിയിലെ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോൾ വാർഡിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് വാർഡിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടർമാരും മറ്റ് ഹോസ്പിറ്റൽ അധികൃതരും കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.
ഡൽഹി വായുമലിനീകരണം: പ്രൈമറി ക്ലാസുകൾ ഓൺലൈനാക്കുമെന്ന് മുഖ്യമന്ത്രി അതിഷി
ന്യൂഡൽഹി: വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ പ്രൈമറി ക്ലാസുകൾ (അഞ്ച് വരെ) ഓൺലൈനാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. ഇനിയൊരു നിർദേശം ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ തുടരുമെന്ന് അതിഷി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ സ്കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ്ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജിആർഎപി – 3 നടപ്പിലാക്കിയതിന് ശേഷം വെള്ളിയാഴ്ച മുതൽ 20 അധിക ട്രിപ്പുകൾ സർവിസുകളിൽ ഉൾപ്പെടുത്തുമെന്ന് ഡൽഹി മെട്രോ റെയിൽ
പണ്ഡിറ്റ് ജവഹര്ലാല് നെഹ്രുവിന്റെ ഓർമ്മയിൽ ഇന്ന് ശിശുദിനം
ന്യൂഡല്ഹി : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാല് നെഹ്രുവിന്റെ ഓർമ്മയിൽ രാജ്യമിന്ന് ശിശുദിനം ആഘോഷിക്കും . കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിക്ക് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്നേഹവായ്പാണ് ഈ ദിവസം ശിശുദിനമായി ആചരിക്കുന്നതിനു പിന്നിൽ . നെഹ്രുവിന്റെ 135-ാം പിറന്നാള് ദിനമാണ് ഇന്ന്. ചാച്ചാജിയുടെ ഓർമകളിൽ രാജ്യമെമ്പാടും കുരുന്നുകൾ അദ്ദേഹത്തിൻ്റെ വേഷമണിയും. തൊപ്പിയും ശുഭ്രവസ്ത്രവും പനിനീർപ്പൂ നെഞ്ചോടു ചേർത്തും കുരുന്നുകൾ എത്തുമ്പോൾ രാജ്യം ചാച്ചാജിയുടെ സ്മരണയിലമരും. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നുനൽകിയ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റു.
ഡൽഹിയിൽ വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിലായതോടെ ഭീതിയിലായി ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429 ആയി ഉയർന്നതായി റിപ്പോർട്ട് ചെയ്തു .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കനുസരിച്ച് ഡൽഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളിൽ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിൻ്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്.രാവിലെ മുതൽ നഗരപ്രദേശങ്ങളിൽ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ