താപനില പൂജ്യം: മൂന്നാർ വീണ്ടും അതിശൈത്യത്തിൽ
തൊടുപുഴ: മൂന്നാർ വീണ്ടും അതിശൈത്യത്തിൽ. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി. സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസാണുള്ളത് . പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീഴുകയാണ് . പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട് . വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.
അസംഘടിത തൊഴിലാളികളെ സർക്കാർ പരിഗണിക്കണം- അഡ്വ തമ്പാൻ തോമസ്
കൊച്ചി: നിർമ്മാണ തൊഴിൽ മേഖലയിൽ ഉൾപ്പെടെയുള്ള അസംഘടിത തൊഴിലാളികളെ സർക്കാർ പരിഗണിക്കണമെന്ന് എച്ച് എം എസ് ദേശീയ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ആവശ്യപ്പെട്ടു. ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർഷങ്ങളായി കൊടുക്കാത്തത് അനീതിയാണ്. കക്ഷിരാഷ്ട്രീയത്തിന് അധീതമായി തൊഴിലാളി യൂണിയനുകൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നീറിക്കോട് സെൻ്റ് ജോസഫ് ഹാളിൽ നടന്ന കേരള ലേബർമൂവ്മെൻ്റ് കൂനമ്മാവ് മേഖല സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നീറിക്കോട് സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ്ജ് കളത്തിപറമ്പിൽ
പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി
കല്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത് . കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍
സംവിധായകന് ഷാഫി അന്തരിച്ചു
കൊച്ചി: സംവിധായകന് ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹാസ്യത്തിന് പുതുഭാവം നല്കിയ സംവിധായകനായിരുന്നു അദ്ദേഹം . ജയറാം നായകനായ വണ്മാന് ഷോ ആയിരുന്നു ആദ്യചിത്രം. 1990ല്‍ രാജസേനന്റെ സഹസംവിധായകനായാണ് സിനിമരംഗത്തേക്കുള്ള പ്രവേശം. ആദ്യത്തെ കണ്മണിയാണ് ഷാഫി അസിസ്റ്റന്റ് ഡയറക്ടറായ ആദ്യചിത്രം. ഒരു തമിഴ് സിനിമയുള്‍പ്പടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു നിരവധി സംസ്കാരങ്ങളും ഉപദേശീയതകളും കോര്‍ത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിനു രൂപം നല്കാന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കു സാധിച്ചു. ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക്
നമ്മൾ ഒരുമിച്ച് സഞ്ചരിക്കേണ്ടവർ – ഗവര്‍ണര്‍
തിരുവനന്തപുരം: വികസിത ഭാരതം സങ്കല്‍പ്പം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളില്‍ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്. മലയാളികള്‍ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. കാരണം നമ്മളെല്ലാം മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. അതേസമയം, ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് നമ്മളെന്നും
ചെല്ലാനം മറുവക്കാട്: കൃത്രിമ വെള്ളക്കെട്ട് അന്വേഷണം ആരംഭിച്ചു
കൊച്ചി :ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ നൂറോളം കുടുംബങ്ങൾ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കൃത്രിമ വെള്ളക്കെട്ട് മൂലം നിരന്തരമായി അനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാൻ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ മനോജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം അന്വേഷണം ആരംഭിച്ചു . ഓര് വെള്ളത്തിൽ മുങ്ങിയ പുരിയിടങ്ങളിൽ ദ്രവിച്ച് നശിച്ച വീടുകളും ചീഞ്ഞ് ഉണങ്ങിയ പച്ചക്കറി വിളകളും കുടുംബങ്ങൾ സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി . ചെളി നിറഞ്ഞ വഴികളും പുരയിടങ്ങളും താണ്ടിയാണ് ഉദ്യോഗസ്ഥ സംഘം അന്വേഷണം തുടങ്ങിയത് . തുടർന്ന് രണ്ട്
വന്യമൃഗ ആക്രമണങ്ങൾ: സർക്കാരിന്റെ ഇടപെടലുകൾ നിരുത്തരവാദിത്തപരം-കെസിബിസി ജാഗ്രത കമ്മീഷൻ
കൊച്ചി: വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവൻകൂടി വയനാട്ടിൽ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാനസർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങൾക്ക് തെളിവാണ്. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങൾ മനുഷ്യജീവനും സമാധാനപൂർണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപ പ്രദേശങ്ങളിൽ മാത്രമല്ല, കിലോമീറ്ററുകൾ ദൂരെ ജീവിക്കുന്ന ഗ്രാമീണർക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഈ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലും സർക്കാർ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. ഇത്തരം വെല്ലുവിളികൾ പതിനായിരക്കണക്കിന് ജനങ്ങൾ നേരിടുന്നതിനിടയിലും
വാളയാറില്‍ ഇന്നും കാട്ടാന ആക്രമണം
പാലക്കാട്: വാളയാറില്‍ ഇന്നും കാട്ടാന ആക്രമണം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാന കര്‍ഷകനെ ആക്രമിച്ചു. വാളയാര്‍ സ്വദേശി വിജയനാണ് ഇന്ന് പുലര്‍ച്ചെ പരിക്കേറ്റത്. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയന് ഇവിടെയെത്തിയത്. ബഹളം വച്ച് ആനയെ തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ വിജയനെ നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വാളയാര്‍ വാദ്യാര്‍ചള്ള മേഖലയിലായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ ആനയെ തുരത്തുന്നതിനിടയില്‍ വിജയന്
മാനന്തവാടിയിൽ ഹർത്താൽ ; രാധയുടെ സംസ്കാരം ഇന്ന്
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭയിലെപഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ രാധയുടെ സംസ്കാരം ഇന്ന്. രാവിലെ 11 മണിയോടെയാണ് സംസ്കാരം. വെള്ളിയാഴ്ച