കൊല്ലം: കൊല്ലം രൂപതയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ശക്തമായി നടത്തിവരുന്ന സമരമാണ് ശുഭസൂചനകള്ക്കു കാരണമായിരിക്കുന്നത്.
2019 ലെ ക്ഷാര ബുധനാഴ്ച അതിജീവനം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യവുമായി ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തില്‍ കമ്പനി പടിക്കല്‍ നടത്തിയ ഉപവാസ സമരത്തോടെയായിരുന്നു പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പിന്നീട് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തില്‍ കൊല്ലം പോര്‍ട്ടിന് മുന്നില്‍ 2022-ലെ തിരുവോണ ദിനം നടത്തിയ ഉപവാസവും തുടര്‍ന്ന് ഒക്ടോബറില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉള്‍പ്പെടെയുള്ള പ്രതികരണങ്ങളിലൂടെ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും അവയുടെ പരിഹാരത്തിന് ആക്കം കൂട്ടാനും ഇടയായിരുന്നു.
ബിഷപ് സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദത്തില്‍ പുനരധിവാസത്തിനുള്ള ഭൂമി, സ്ഥിരവരുമാനമുളള തൊഴില്‍, വീട്ടുവാടക നിരക്ക് പുതുക്കി നിശ്ചയിക്കലും നാളിതുവരെയുളള കുടിശിഖയും, ദേവാലയം, സെമിത്തേരി ഉള്‍പ്പെടെ തീരസംരക്ഷണത്തിനുളള കടല്‍ഭിത്തി നിര്‍മാണം, ഇടവക ജനങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കല്‍, വാഹന ഗതാഗത യോഗ്യമായ പാലം നിര്‍മാണം, എല്‍പി സ്ക്കൂളിന് സ്ഥലവും കെട്ടിവും, സെമിത്തേരി വിപുലീകരണത്തിന് സ്ഥലം എന്നീ എട്ട് ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.
ആവശ്യങ്ങളോട് ക്രിയാത്മകമായാണ് സര്‍ക്കാരും കമ്പനിയും പ്രതികരിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ യോഹന്നാന് ആന്റണി വ്യക്തമാക്കി. എങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതുവരെ സമരമാര്‍ഗത്തില്‍ നിന്നു പിന്തിരിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒത്തുതീര്‍പ്പ് തീരുമാനങ്ങളുടെ ആദ്യഘട്ടമായി തൊഴിലാളികള്‍ക്ക് മൈനിംഗ് സൈറ്റില്‍ കരാര്‍ അടിസ്ഥാനത്തിലും കമ്പനിയില്‍ ഡിസിഡബ്യു നിയമപ്രകാരവും തൊഴില്‍ നല്‍കിയിട്ടുണ്ട്. വീട്ടുവാടക കുടിശിഖ വിതരണം ചെയ്യുകയും ഇടവകക്കാര്ക്കെതിരെയുള്ള കേസുകള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കോവില്‍ത്തോട്ടം ജനതയുടെ പ്രതീക്ഷയുടേയും പ്രത്യാശയുടേയും പ്രതീകമായി നിര്‍മിച്ച കുരിശടിയില്‍ പുതിയതായി സ്ഥാപിച്ച കല്‍ക്കുരിശ് പരസ്യവണക്കത്തിനായി സമര്‍പ്പിച്ചു. സെന്റ് ആന്‍ഡ്രൂസ് ഇടവക വികാരി റവ. ഡോ. മില്‍ട്ടണ്‍ ജോര്‍ജ്, സഹവികാരി റവ. ഡോ. പ്രേം ഹെന്‍ട്രി എന്നിവര്‍ ആശീര്‍വാദ കര്‍മത്തിന് നേതൃത്വം നല്കി. ജനതയുടെ അതിജീവന സ്മരണകളുണര്‍ത്തി തീരഭൂവില്‍ ഉയന്ന് നില്ക്കുന്ന വിശുദ്ധ കുരിശ് ജീവിതവഴിത്താരകളില്‍ പ്രകാശമായും പോരാട്ടവഴികളില്‍ പ്രത്യാശയായും പ്രശോഭിക്കുമെന്ന് റവ. ഡോ. മില്‍ട്ടണ്‍ ജോര്‍ജ് പറഞ്ഞു.
ജനിച്ച നാടും ജീവിച്ച വീടും വികസനത്തിനായി വിട്ടു നല്‍കുകയും തൊഴിലും തൊഴിലിടവും നഷ്ടപ്പെടുകയും ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്ത കോവില്‍ത്തോട്ടം ജനസമൂഹം നടത്തിയ ജനകീയ പ്രതിരോധത്തിന്റെ പ്രതിഫലനമായിട്ടാണ് കടലോരത്ത് ഒരു കുരിശടി എന്ന ആശയം രൂപപ്പെടുന്നത്. 2017 ഫെബ്രുവരി 12 ലൂര്‍ദ് മാതാവിന്റെ തിരുന്നാള്‍ ദിനത്തില്‍ ഇടവക ദേവാലയ വസ്തുവിന്റെ പടിഞ്ഞാറ് വശം കുരിശടി നിര്‍മാണം ആരംഭിച്ചു. ദുഃഖവെള്ളിയാഴ്ച ഉരുള്‍നേര്‍ച്ച ആരംഭിക്കുന്ന ഇടം എന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ട്. കുരിശടി നിര്‍മിക്കുന്ന സ്ഥലം കമ്പനിയുടെതാണെന്ന പരാതി ഉണ്ടെന്ന് അറിയിച്ചുകൊണ്ട് കുരിശടി നിര്‍മാണത്തിനെതിരെ പൊലീസ് രംഗത്ത് എത്തി. കുരിശടി നിര്‍മ്മാണത്തിന്റെ പേരില്‍ 24 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഈ സമയത്ത് സ്ഥലത്ത് ഇല്ലാത്തവരും വിദൂരദേശങ്ങളിലായിരുന്നവരും വരെ കേസില്‍ പ്രതികളാക്കപ്പെട്ടു. ദിവസങ്ങളോളം ജോലിയും വരുമാനവും നഷ്ടപ്പെടുത്തി വക്കീലാഫീസുകളും കോടതിയിലും കയറി ഇറങ്ങേണ്ടി വന്നു. കേസുമൂലം വിദേശത്തു നിന്ന് ലീവിന് വന്ന് തിരിച്ചു പോകാന്‍ കഴിയാതെയായി. പുതിയ പാസ്പോര്‍ട്ടു ലഭിക്കാതെയും പഴയവ പുതുക്കാന്‍ കഴിയാതെയും പലരുടെ ജീവിതവും പ്രതിസന്ധിയിലായി. അജപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തരവും കഠിനവുമായ പരിശ്രമത്തിലൂടെ വസ്തുവിന്റെ റീസര്‍വ്വേ രേഖകള്‍ ശേഖരിച്ച് സര്‍ക്കാരില്‍ സമര്‍പ്പിച്ച് ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം പള്ളിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സഹനസമരങ്ങളുടെ പ്രതീകമായാണ് പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്ത കുരിശ് സ്ഥാപിച്ചിരിക്കുന്നത്. സ്തൂപമുള്പ്പെടെ 16 അടി ഉയരമുണ്ട്.