കോട്ടയം: ഇന്ത്യയിലെ പ്രഥമ അല്മായ രക്തസാക്ഷിയായ വിശുദ്ധ ദേവസഹായത്തിന്റെ സ്മരണകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ‘വിശുദ്ധ ദേവസഹായ സന്നിധിയിലേക്ക് ഒരു യാത്രാ സഹായി’ എന്നപേരില്‍ ജീവനാദം പബ്ലിക്കേഷന്‍സ് പുസ്തകം പുറത്തിറക്കി. ഡോ. ഗ്രിഗറി പോളാണ് രചയിതാവ്. വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി വേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്. വിശുദ്ധ ദേവസഹായത്തിന്റെ തിരുനാള്‍ ദിനമായിരുന്ന ജനുവരി 14 ന് ബിഷപ് ഡോ. ക്രിസ്തുദാസ് കാലടി സംസ്കൃത സര്‍വകലാശാല അധ്യാപകനായ ഡോ. ബിജു വിന്സന്റിനു ആദ്യ പ്രതി നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാഡുകൾ നേടി ‘സര്‍വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്‍സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’