കോഴഞ്ചേരി: മാരാമൺ കൺവൻഷന്റെ 131 -മത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാ മണൽപ്പുറത്ത് നടക്കും. മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ കൂടിയ സുവിശേഷപ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകിയതായി സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ വ്യക്തമാക്കി.
സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ ജനറൽ കൺവീനറായി സംഘം ഭാരവാഹികളായ പ്രൊഫ.ഏബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വർഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ റ്റിജു എം. ജോർജ്, സാം ചെമ്പകത്തിൽ (പ്രസ് & മീഡിയ), റവ. റൊണാൾഡ് രാജു, ഇവാ. മാത്യു ജോൺ (പാട്ടുപുസ്തകം), റവ. ജിജി വർഗീസ്, ഡോ. എബി തോമസ് വാരിക്കാട് (പന്തൽ & പാലം നിർമ്മാണം), പി.പി. അച്ചൻകുഞ്ഞ്, ഇവാ. മാത്യു ജോൺ (പന്തൽ ഓലമേയൽ), റവ. ബിജു സാം, റവ. ജോജി ജേക്കബ് (ക്രമപരിപാലനം), ഇവാ. എം.സി. ജോർജ്ജ്കുട്ടി, ഇവാ. സുബി പള്ളിക്കൽ(ലൈറ്റ് & സൗണ്ട്), റവ. ജോജി തോമസ്, സാം ജേക്കബ് (ഹോസ്പിറ്റാലിറ്റി), ബിനോജ് എസ്., അഡ്വ. മനോജ് മലയിൽ (റിസപ്ഷൻ) പി.പി. അച്ചൻകുഞ്ഞ്, അഡ്വ. മനോജ് മലയിൽ (സീറ്റിംഗ് അറേഞ്ച്മെന്റ്), റ്റിജു എം. ജോർജ് ,ജോൺസൺ ഏബ്രഹാം (സ്റ്റാൾ ക്രമീകരണം), റവ. അലക്സ് എ., ഇവാ. സെൽവരാജ് ജെ.ഐ. (പ്രയർ & പ്രിപ്പറേഷൻ), ലാലമ്മ മാത്യു, ബിനോജ് എസ്. (തൽസമയ സംപ്രേഷണം), ഡോ. ഷാജി എ.എസ്., ഗീതാ മാത്യു (പരിസ്ഥിതി), ഡോ. എബി തോമസ് വാരിക്കാട്, റവ. ജിജി വർഗീസ് (ഫിനാൻസ്) റവ. ബൈജു തോമസ്, റവ. അലക്സ് എ. (യുവവേദി), റവ. സുനിൽ എ. ജോൺ (ഇവാഞ്ചലിസ്റ്റ്സ് ഷെഡ്), റവ. ജോജി തോമസ്, ജോസി കുര്യൻ (മന്ദിരങ്ങൾ), റവ. കെ.സി. വർഗീസ്, റവ. സുനിൽ എ. ജോൺ (സമർപ്പണ ശുശ്രൂഷ), റവ. ജെയിംസ് പി.സി., റവ. സുനിൽ എ. ജോൺ (പേഴ്സണൽ ഇവാഞ്ചലിസം), റവ. ഉമ്മൻ കെ. ജേക്കബ് (സി.ഡി. പ്രൊഡക്ഷൻ), റവ. ഡോ. തോമസ് കുര്യൻ അഞ്ചേരി, റവ. സുനിൽ ജോയ് (റീജിയണൽ മീറ്റിംഗ്) ഇവാ. സെൽവരാജ് ജെ.ഐ., ഡോ. ഷാജി എ.എസ്. (എക്സിബിഷൻ) എന്നിവർ കൺവീനർമാരായിരിക്കും.

