തിരുവനന്തപുരം: വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ ഡെസ്കിനു മുകളിൽ കയറി അസംബന്ധം പറഞ്ഞ ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
“നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗം. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല” എന്ന് വിഡി സതീശൻ പറഞ്ഞു.
നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാർത്ത വരുമെന്ന് കണ്ടാൽ എന്ത് വിഢിത്തവും വായിൽ നിന്ന് വരുവോ. നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താ പറയേണ്ടത്. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. ഏതു മാളത്തിൽ പോയി ഒളിച്ചാലും ഈ സ്വർണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. അതിനുവേണ്ടി യുഡിഎഫ് അവസാനം വരെ പ്രവർത്തിക്കുമെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പരാമർശങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എടാ പോടാ പദപ്രയോഗം നടത്തി. സതീശൻ്റേത് തരംതാണ പദപ്രയോഗം. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തത്. അദ്ദേഹത്തിൻ്റെ അണികളെ ആവേശഭരിതരാക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.
സമുദായ സംഘടന നേതാക്കളൾക്കെതിരെ പോലും അഹങ്കാരത്തിലും നിഷേധത്തിലുമുള്ള പ്രതികരണമാണ് സതീശൻ നടത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് എതിരെ പോലും മോശം വാക്കുകളാണ് ഉപയോഗിക്കുന്നത്. നഗരത്തിൽ വിഡി സതീശൻ്റെ ഫോട്ടൊ സഹിതം പടം പ്രത്യേക്ഷപ്പെട്ടു. ഞങ്ങൾ അതേ രീതിയിൽ തിരിച്ചടിച്ചാൽ സതീശൻ മൂത്രം ഒഴിച്ചു പോകും. ഞങ്ങളെ കൊണ്ട് അത് ചെയ്യിക്കരുതെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
“ഞാൻ പേടിച്ചു പോയെന്ന് പറഞ്ഞേക്ക്” ബോർഡ് സതീശൻ്റെ വലിയ ഫോട്ടോയ്ക്കൊപ്പം പലയിടത്തും വെച്ചു. ഞങ്ങളുടെ മാന്യത കൊണ്ട് തിരിച്ച് ചെയ്തിട്ടില്ല. സതീശൻ വ്യക്തിപരമായി വ്യക്തിഹത്യ ചെയ്യരുത്. കേരളത്തിൽ ആരെങ്കിലും ആർഎസ്എസ് സഹായം ചെയ്യുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഞാൻ RSSനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തുമ്പോൾ സതീശൻ വള്ളി നിക്കറിട്ട് നടക്കുകയാണ്. ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടി അല്ല. വിനായക് ദാമോദർ സതീശൻ ആണെന്നും ശിവൻകുട്ടി പരിഹസിച്ചു.
വിഴിഞ്ഞം സമരത്തെ ആദ്യം പിന്തുണച്ചു. പിന്നീട് ഉമ്മൻചാണ്ടിയുടെ കുഞ്ഞാണെന്ന് പറഞ്ഞു. ദുരന്ത മുഖത്ത് പോലും സതീശൻ രാഷ്ട്രീയം കളിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശൻ. മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പോയി മറുപടി പറയാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

