ചങ്ങനാശേരി: ജനപ്രതിനിധികൾ സാമൂഹ്യപുരോഗതിയുടെ നിർണായക ഘടകമാണെന്നും സംശുദ്ധമായ പ്രവർത്തനത്തിലൂടെ മാത്രമേ ഇത്തരത്തിൽ പുരോഗതി കൈവരിക്കാൻ കഴിയുകയും ഉള്ളുവെന്നും ആർച്ച്ബിഷപ് തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് അതിരൂപത കേന്ദ്രത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്.
സമ്മേളനത്തിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ വിജയിച്ച 16 അതിരൂപതാംഗങ്ങൾ പങ്കെടുത്തു. അതിരൂപത വികാരി ജനറൾ മോൺ. ആന്റണി എത്തകാട്ട് മുഖ്യസന്ദേശം നൽകി. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ബി ജു സെബാസ്റ്റ്യൻ, ഡയറക്ട ആ റവ. ഡോ. സാവിയോ മാനാട്ട്, പബ്ലിക് റിലേഷൻ സമിതി ഡയറക്ടർ ഫാ. ജോജി ചിറയിൽ, കത്തോലിക്ക – കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു. ഡോ. പീറ്റർ എം. രാജ് ക്ലാസ് നയിച്ചു.

