കൊച്ചി: കേരളത്തിലെ കത്തോലിക്കാ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘യൂത്ത് മിഷൻ ആനിമേഷൻ പ്രോഗ്രാം’ (YMAP) നേതൃത്വ പരിശീലന പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ KRLCBC പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രകാശനം ചെയ്തു.
സഭയിലും സമൂഹത്തിലും സജീവമായി ഇടപെടാൻ പ്രാപ്തിയുള്ള, മൂല്യാധിഷ്ഠിതവും സേവനസന്നദ്ധവുമായ ഒരു പുതിയ യുവ നേതൃത്വത്തെ വാർത്തെടുക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. യുവജനങ്ങളിൽ മിഷനറി ചൈതന്യവും ഉത്തരവാദിത്തബോധവും വളർത്തുന്നതിനായുള്ള സഭയുടെ സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത് .
2026 ജനുവരി 17,18 തീയ്യതികളിലായി കോഴിക്കോട് അതിരൂപതയുടെ ആതിഥേയത്തിൽ, KRLCBC യുവജന കമ്മീഷനും, CCBI യുടെ കീഴിലുള്ള ‘കമ്മ്യൂണിയോ’ എന്ന സംരംഭവും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
KRLCBC ജനറൽ സെക്രട്ടറി ഡോ. ക്രിസ്തു ദാസ് ആർ, KRLCBC യുവജന കമ്മീഷൻ ചെയർമാൻ ഡോ. ഡെനിസ് കുറുപ്പശ്ശേരി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്, ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ., വൈസ് പ്രസിഡൻ്റ് അക്ഷയ് അലക്സ്, സെക്രട്ടറിമാരായ അലീന ജോർജ്, വിമിൻ എം. വിൻസെൻ്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനൂപ് ജെ. ആർ., മുൻ ICYM നാഷണൽ പ്രസിഡൻ്റ് അഡ്വ. ആൻ്റണി ജൂഡി എന്നിവർ പങ്കെടുത്തു.

