ആലുവ 10 ജനുവരി 2026 – കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും മാനേജ്മെന്റിൽ മാർക്കറ്റിംഗ് ഓഫ് ഹൗസിങ്ങ് ഫിനാൻസ് എന്ന വിഷയത്തിൽ പി. എച്. ഡി. നേടിയ വില്ല്യം ആലത്തറയുടെ ജീവിതം പലർക്കും മാതൃകയാവുന്നു.രണ്ട് വ്യാഴവട്ടത്തിലധികമായി പോതുസേവന രംഗത്ത് സജ്ജീവമായ വില്ല്യം ആലത്തറ പഠനവും സേവനവും ഒരുമിച്ച് മുന്നോട്ട് കോണ്ടുപോകുക യായിരുന്നു.
ഡിഗ്രി പഠന കാലഘട്ടത്തിൽ സി.ൽ.സി. എന്ന ഭക്ത സംഘടനയിലൂടെ നേതൃത്വ രംഗത്തേയക്ക് കടന്നുവന്ന വില്യം പിന്നീട് സി.ൽ.സി.യുടെ വരാപ്പുുഴ അതിരൂപതയുടെ ഭാരവാഹിയായി.ചെന്നയിലെ സത്യഭാമ എൻജിനീയർങ്ങ് കോളേജിൽ നിന്ന് എം.ബി.എ. കരസ്ഥമാക്കി യതിനെ തുടർന്ന് ബിസിനസ്സ് ചെയ്യാനാണ് തയ്യാറായതെങ്കിലും പിന്നീട് എത്തിചേർന്നത് കോൺഗ്രസ്സ് രാഷ്ടീയത്തിലേക്ക്.
കഴിഞ്ഞ ഇരുപത്തിനാലു വർഷത്തിലധികമായി താഴേത്തട്ടിൽ കോൺഗ്രസ്സ് പാർട്ടിയെ ശക്തിപെടുത്താൻ പരിശ്രമിക്കുകയായിരുന്നു.ഇതിനിടയിൽ പാർട്ടിയുടെ ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി, യുത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്, ശാസ്ത്രവേദിയുടെ പ്രസിഡന്റ് എറണാകളം ജില്ലാ ഒ.ബി.സി. കോൺഗ്രസിന്റെ ചെയർമാൻ എന്നീ നിലകളിലും 2011-2016 കാലയളവിൽ കേരള ആർട്ടിസാൻ ഡിവലപമെന്റ് കോർപറേഷൻ ഡയറക്ടർ, കേരള ഹിന്ദി പ്രചാരസഭ ഡയറക്ടർ എന്നീനലകളിലും സേവനം അനുഷ്ഠിച്ചു.
ഇപ്പോൾ കേരള സംസ്ഥാന ഒബിസി കോൺഗ്രസിന്റെ വൈസ് ചെയർമാനായി സേവനം അനുഷ്ഠിക്കുന്നു.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കുക ഏറശ്രമകരമായ ഒന്നാണ്. പ്രവേശന പരീക്ഷയിൽ യോഗ്യത നേടുക എന്നതായിരുന്നു ഏറെബുദ്ധിമുട്ടേറിയ കടമ്പ.
സർവകലാശാലയിലെ ഡിപ്പാർട്ടുമെന്റ് മേധാവിയായ ഡോ. മനോജ് പി. കെ യുടെ പ്രോത്സാഹനവും വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യപികയായ ഭാര്യ ഡോ. അനു മരിയയുടെ സഹായവും കഠിനമായ പ്രയത്നവുമാണ് സഹായകമായതെന്ന് വില്ല്യം ആലത്തറ പറയുന്നു.രാഷ്ട്രീയ സേവനത്തോടോപ്പം ഡോക്ടറേറ്റ് കരസ്ഥമാക്കിയ വില്ല്യം ജോസഫ് ആലത്തറയുടെയും ജോവാൻ ജോസഫിന്റെയും മകനാണ് ഭാര്യ ഡോ : അനു വർഗീസ്. മകൾ ആൻ മരിയ, സി. സി. ബി. ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ ഏകസഹോദരനാണ്. ഒരു ഭവനത്തിൽ മൂന്നുപേർക്ക് പി. എച്. ഡി. എന്ന ബഹുമതിയും വില്ല്യം ആലത്തറയുടെ കഠിന പ്രയത്നത്തിനു പിന്നിലുണ്ട്.

