വാഷിങ്ടണ്‍: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനെ തുടർന്ന് വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തിരുത്തി .
വെനസ്വേലയുടെ ഭരണം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനസ്വേലയുടെ എണ്ണവില്‍പ്പനയില്‍ സമ്മര്‍ദം ചെലുത്തി മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ മാറ്റംകൊണ്ടുവരികയാണ് ലക്ഷ്യം. അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റൂബിയോ പറഞ്ഞു. മറുഡോയ്ക്കെതിരായ നടപടിക്ക് ശേഷം ലോകമെമ്പാടും വ്യാപക പ്രതിഷേധങ്ങൾ ഉയരുകയാണ് . വെനസ്വേലയില്‍ ദീര്‍ഘകാല ഇടപെടലിന് അമേരിക്ക മുതിരുമോ എന്ന മറ്റ് രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് റൂബിയോയുടെ പ്രഖ്യാപനം.
വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുമെന്നും ട്രംപ് പറഞ്ഞു .

