പാലക്കാട്: ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലയിലെ 2,500 യൂണിറ്റുകളിലും കരോള്‍ നടത്തും . എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും ആരെങ്കിലും തടുത്താല്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
പുതുശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകർ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയതിനാലാണ് എല്ലാ യൂണിറ്റിലും കരോള്‍ നടത്തുമെന്ന ഡിവെെഎഫ്ഐ പ്രഖ്യാപനം.
ആര്‍എസ്എസ് പ്രവര്ത്തകന് ആക്രമിച്ച കരോള്‍ സംഘത്തെ അധിക്ഷേപിച്ച ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെയും ഡിവൈഎഫ്ഐ രംഗത്തെത്തി. ഒരുവശത്ത് ക്രിസ്ത്യന്‍ ഔട്ട്റീച്ച് ക്യാംപെയ്ന്റെ ഭാഗമായി കേക്കുമായി അരമനകള്‍ കയറിയിറങ്ങുന്ന കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ മുഖം കരോള്‍ സംഘത്തെ അധിക്ഷേപിച്ചതിലൂടെ വ്യക്തമായെന്ന് ജയദേവന് പറഞ്ഞു.

