കുളത്തൂപ്പുഴ: കർഷകസമൂഹത്തിന്റെ ക്ഷേമത്തിനായി കേരള കാത്തലിക്ക് ബിഷപ്പ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഫാർമേഴ്സ് അസ്സോസിയേഷൻ (ഇൻഫാം) പുനലൂർ കാർഷിതജില്ലാതല ഉദ്ഘാടനം പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് കുളത്തൂപ്പുഴ സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു.
സമ്മേളനത്തിന് മോൺ. ജോസഫ് റോയ് അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മട്ടമുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ബെനഡിക്ട് ജെ., ഫാ. റോയ് ബി. സിംസൺ, കുളത്തൂപ്പുഴ ടൗൺ വാർഡ് അംഗം ശ്രീമതി ഷിബിന അൻവർ, കുമാരി ഗ്രേഷ്മ പി. രാജു, ഫാ. റോബി ചക്കാലക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഇൻഫാം ഐഡി കാർഡുകളുടെ വിതരണവും ക്രിസ്മസ് ആഘോഷവും നടന്നു.

