കോട്ടയം: തോമ്മാ സ്ലീവായുടെ തിരുനാളിനോടനുബന്ധിച്ച്, – മലങ്കരയിൽ പുരാതന സ്ലീവാകൾ ഉള്ള പള്ളികളിലൂടെ മാർത്തോമ്മാ നസ്രാണികൾ തീർത്ഥാടനം നടത്തുന്നു.
തോമാ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിലെ രക്തം വിയർത്ത അത്ഭുത സ്ലീവായുടെ തിരുന്നാളിനോട് അനുബന്ധിച്ചാണ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. കോട്ടയം ക്നാനായ യാക്കോബായ പള്ളി, കടമറ്റം, ഓർത്തഡോക്സ് പള്ളി, കോതനല്ലൂർ സീറോ മലബാർ പള്ളി, മുട്ടുചിറ സീറോ മലബാർ പള്ളി, ആലങ്ങാട് സീറോ മലബാർ പള്ളി, കോക്കമംഗലം സീറോ മലബാർ പള്ളി, പള്ളിപ്പുറം സീറോ മലബാർ പള്ളി എന്നി പുരാതന സ്ലീവാ ഉളള പ്രധാന പള്ളികളാണ്, സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

