മെക്സിക്കോ :മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചതായി റിപ്പോർട്ട്. സാൻമാറ്റിയോ അറ്റെൻകോ മുനിസിപ്പാലിറ്റിയിലാണ് അപകടം . പൈലറ്റും സഹപൈലറ്റുമുൾപ്പെടെ 10 പേർ വിമാനത്തിലുണ്ടായിരുന്നതായി സംസ്ഥാന സിവിൽ പ്രൊട്ടക്ഷൻ കോർഡിനേറ്റർ അഡ്രിയാൻ ഹെർനാൻഡസ് റോമിയോ പറഞ്ഞു.
മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനം ഫുട്ബോൾ മൈതാനത്ത് ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന വ്യാപാരസ്ഥാപനത്തിന്റെ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂരയിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു.
ഇവിടുത്തെ പ്രധാന വ്യോമകേന്ദ്രമായ ടെലൂക്ക ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും 5.7 കി. മി അകലെയുള്ള വ്യാവസായിക മേഖലയിലാണ് തിങ്കളാഴ്ച്ച അപകടമുണ്ടായത് . സാൻമാറ്റിയോ അറ്റെൻകോ മേയറായ അനാ മുനിസ് നെയ്റ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളോട് മാറാനാവശ്യപ്പെട്ടിരുന്നു. വിമാനം ജെറ്റ് പ്രോ കമ്പനിയുടെതാണ്. സ്ഥലത്തുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് നെയ്റ അറിയിച്ചു.

