കൊച്ചി: സിൽവസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ KCYM, COSPAC, HRD എന്നിവർ സംയുക്തമായി നടത്തുന്ന സിൽവസ്റ്റർ കപ്പ് 2K25, 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് കൊച്ചി രൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി സിൽവെസ്റ്റർ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ ഇടയിൽ ഫുട്ബോൾ തന്നെ ഒരു ലഹരിയായി മാറണം എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് കൊച്ചി രൂപത വൈദീകരുടെ ടീമും വൈദീക വിദ്യാർത്ഥികളുടെ ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ വൈദീക വിദ്യാർത്ഥികളുടെ ടീം വിജയികളായി.
ടൂർണമെൻ്റിൻ്റെ സെമി, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്നലെ നടന്നു. ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി വെറ്ററൻസ് ടീമിൻ്റെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണ്. സിൽവസ്റ്റർ കപ്പ് കോർഡിനേറ്റർ ജിഷി ജോസഫ്, ഫാ. ജോഷി ഏലശ്ശേരി, കാസി പൂപ്പന, ഡാനിയ ആന്റണി, അന്ന സിൽഫ, ബേസിൽ റിച്ചാർഡ്, ജിക്സൺ പീറ്റർ എന്നിവർ സംസാരിച്ചു.

