കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന് ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി തള്ളിക്കളയുന്നുവെന്ന് സാറാ ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു.കോടതി വിധി വന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി എഴുത്തുകാരിയുടെ പോസ്റ്റ് .
ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. വര്‍ഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം. തകര്‍ന്നു വീഴുന്നതിനുപകരം നിവര്‍ന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെണ്‍കുട്ടി അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവള്‍.
പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയില്‍ നടന്നവന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.
അവള്‍ക്കൊപ്പം. കോടതിവിധി തള്ളിക്കളയുന്നു.

