കൊച്ചി : കേരള ലത്തീൻ കത്തോലിക്ക ഇടവകകളിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു.
ലത്തീൻ കത്തോലിക്കരുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെആർഎൽ സിസിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

ലത്തീൻ കത്തോലിക്കാ ദിനത്തിന്റെ ഭാഗമായി ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കെആർഎൽസിസി പതാക ഉയർത്തുന്നു. ബിജു ജോസി, ബിഷപ്പ് ആന്റണി വാലുങ്കൽ, ജോസഫ് ജൂഡ് , ഷെറി ജെ. തോമസ്, ഫാ. ജീജു അറക്കത്തറ തുടങ്ങിയവർ സമീപം
രാവിലെ വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി. ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, മോൺ. മാത്യു കല്ലിങ്കൽ, ഷാജി ജോർജ്, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഫാ. എബിജീൻ അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

