കൊച്ചി :വരാപ്പുഴ അതിരൂപതയിലെ പോണേൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി.
ഡിസംബർ 3 മുതൽ 7 വരെ നടക്കുന്ന തിരുന്നാളിൽ കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ എന്നിവർ മുഖ്യ കാർമ്മികരാകും

