തിരുവനന്തപുരം: കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബോണക്കാട് ഉൾവനത്തിൽ കണ്ടെത്തി. കടുവ സെൻസസിന് പോയ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെയാണ് ഉദ്യോഗസ്ഥർ നടന്നുവരുന്നത് കണ്ടത് . ഇവരുമായി സംഘം അടുത്ത ഷെൽട്ടർ ക്യാമ്പിലേക്ക് പോയി.
വഴിതെറ്റിയതാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങാൻ കാരണം .
പോയവഴി രേഖപ്പെടുത്തിയ ഫോൺ ഓഫ് ആയതോടെ ഉദ്യോഗസ്ഥർക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവർത്തിച്ചില്ല.
കടുവകളുടെ എണ്ണം എടുക്കാൻ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാണാനില്ല

