സാഗ്രെബ്: ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിൽ സെന്റ് വിൻസെന്റ് ഡി പോൾ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിൽ നിന്നുള്ള 34 വയസ്സുള്ള സിസ്റ്റർ മരിജ ടാറ്റ്ജാന സെർനോയാണ് അല്ലാഹു അക്ബർ വിളിച്ച് കത്തിയാക്രമണം നടത്തിയത്. നവംബർ 28ന് മലേഷ്നിക്കയിൽവെച്ചാണ് ആക്രമണം നടന്നതെന്ന് സന്യാസ സമൂഹം പിന്നീട് അറിയിച്ചു.
ആക്രമണത്തിനിടെ അക്രമി “അല്ലാഹു അക്ബർ” എന്ന ഇസ്ളാമിക അറബി വാചകം ഉൾപ്പെടെയുള്ള മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ആക്രമണത്തിൽ മതപരമായ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണെന്ന് കാത്തലിക് ഇൻഫർമേഷൻ ഏജൻസിയും കാത്തലിക് റിലീജിയസ് നെറ്റ്വർക്കും റിപ്പോർട്ട് ചെയ്തു. സുജിക്ക സ്വദേശിയായ സിസ്റ്റർ മരിജ സാഗ്രെബ് പ്രൈമറി സ്കൂളിൽ സേവനം ചെയ്തുവരികയാണ്.
ഇടവക തലത്തിലും യുവജനങ്ങൾക്കിടയിലും തന്റെ വിവിധങ്ങളായ ശുശ്രൂഷകൾ കൊണ്ടും കായിക രംഗത്തുള്ള പ്രാവീണ്യംകൊണ്ടും ഏറെ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് സിസ്റ്റർ മരിജ. സിസ്റ്ററിന് നേരെയുണ്ടായ വധശ്രമത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണമാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിസ്റ്ററിന്റെ രോഗശാന്തിക്കായി പ്രാർത്ഥിക്കാൻ ക്രൊയേഷ്യയിലെ കത്തോലിക്കാ നേതാക്കൾ വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.

