വത്തിക്കാന്‍ സിറ്റി: കൊല്ലം രൂപതാംഗം ജെയിന് ആന്‍സില്‍ ഫ്രാന്‍സിസിന്റെ ‘അവള്‍ക്കു വേണ്ടിയുള്ള വിചാരങ്ങള്‍’ എന്ന ലേഖനസമാഹാരം പ്രകാശനം ചെയ്തു.
കൊല്ലം രൂപതയില്‍ നിന്ന് വത്തിക്കാനിലെത്തിയ തീര്‍ഥാടക സംഘത്തിന്റെ സാന്നിധ്യത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം വച്ച് കൊല്ലം രൂപതാ മെത്രാന് ഡോ. പോള്‍ ആന്റണി മുല്ലശേരി, കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയാനു നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
മോണ്‍. ജോര്‍ജ് മാത്യു, കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിന്റെ പ്രിന്‍സിപ്പാള്‍ റവ. ഡോ. സില്‍വി ആന്റണി, ഫാ. ബിജു ജോസഫ്, ഫാ. നിജേഷ് ഗോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സ്ഥിതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് അവതാരിക എഴുതിയത് ഷാജി ജോര്‍ജാണ്.
കെഎല്‍സിഡബ്ല്യുഎയുടെ മുന്‍ പ്രസിഡന്റാണ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്.
