തൃശൂർ: മുരിങ്ങൂർ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷം ‘സുദീപ്ത’യും വാർഷിക ദിനവും, വർണശബളമായ പരിപാടികളോടെ നടന്നു.
ആയിരക്കണക്കിന്, വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. നടൻ ഷാജു ശ്രീധർ, മദർ എൽസ് ്പൈക്കാട എസ്എബിഎസ് (ജനറൽ കൗൺസിലർ, എസ്എബിഎസ് ജനറലേറ്റ്, സെനാക്കിൾ, ആലുവ) എന്നിവർ മുഖ്യാതിഥികളായിരുന്നു.
മദർ ലീ റോസ് പ്ലാക്കൽ എസ്എബിഎസ് (പ്രൊവിൻഷ്യൽ സുപ്പീരിയർ & മാനേജർ, സേക്രഡ് ഹാർട്ട് ഘേപ്രൊവിൻസ്, എറണാകുളം) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. .'” നമ്മൾ സാധ്യതകളെ ഒരിക്കലും തള്ളിക്കളയരുത്, എല്ലാവരും, യുണീക്ക് വ്യക്തിത്വങ്ങളാണ് എന്ന് ഡോ. ലിസി കെ ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു.
ജ്ഞാനപീഠം അവാർഡ് ജേതാക്കളായ ജി. ശങ്കരക്കുറുപ്പിനെയും തകഴി ശിവശങ്കരപ്പിള്ളയെയും പത്മഭൂഷൺ, പത്മവിഭൂഷൺ നേടിയ കലാകാരന്മാരെയും കായിക താരങ്ങളെയും ഉദ്ധരിച്ചുകൊണ്ട് കുട്ടികളിൽ നിന്ന് ഭാവിയിൽ, എഞ്ചിനീയർമാർ, ഡോക്ടർമാർ, കൃഷിപ്പണിക്കാർ, ശാസ്ത്രജ്ഞർ, നല്ല ഗായകർ തുടങ്ങി വിവിധ കഴിവുകളുള്ള, പ്രതിഭകൾ ഉണ്ടാകണം എന്ന് ഡോ. ലിസി കെ ഫെർണാണ്ടസ്, ആഹ്വാനം ചെയ്തു.
ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗ്രസിനെ ഓർമിപ്പിച്ചുകൊണ്ട് നിങ്ങളിൽ പല ജെമീമമാരുണ്ട് എന്നും അവർ . കൂട്ടിച്ചേർത്തു. സ്വതസിദ്ധമായ രീതിയിൽ മോഹൻലാൽ എന്ന കലാ പ്രതിഭയെ അനുകരിച്ചുകൊണ്ട് ഷാജു ശ്രീധർ കുട്ടികൾക്ക് പ്രചോദനം, നൽകി. ആദ്യം നിങ്ങൾ നല്ലൊരു മനുഷ്യനാകണം എന്നിട്ട് വേണം മറ്റെന്തും നേടാൻ എന്ന കാഴ്ചപ്പാടാണ് അദേഹം പങ്കുവെച്ചത്.

